Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാണക്കാട് മണ്ണിടിച്ചില്‍: 'അനധികൃത നിര്‍മ്മാണം നടത്തിയിട്ടില്ല, ആരുടെയും ബിനാമിയല്ല'; ഉടമ നൗഫല്‍ റിപ്പോര്‍ട്ടറിനോട്

പാണക്കാട് മണ്ണിടിച്ചില്‍: 'അനധികൃത നിര്‍മ്മാണം നടത്തിയിട്ടില്ല, ആരുടെയും ബിനാമിയല്ല'; ഉടമ നൗഫല്‍ റിപ്പോര്‍ട്ടറിനോട്

Reporter 1 week ago

ലപ്പുറം: അനധികൃതമായി ഒരു നിര്‍മ്മാണവും നടത്തിയിട്ടില്ലെന്ന് പാണക്കാട് മണ്ണിടിച്ചിലിനിടയാക്കിയ ഭൂമിയുടെ ഉടമ നൗഫല്‍ കടക്കാടന്‍.

താന്‍ ആരുടെയും ബിനാമിയല്ലെന്നും മണ്ണിടിച്ചില്‍ ഉണ്ടായത് സ്വന്തം സ്ഥലത്താണെന്നും നൗഫല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അനധികൃതമായി ഒരു നിര്‍മ്മാണവും നടത്തിയിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് വടകര സ്വദേശിയില്‍ നിന്നാണ് സ്ഥലം വാങ്ങിയതെന്നും നൗഫല്‍ പ്രതികരിച്ചു.

'50 സെന്റ് സ്ഥലത്ത് കാര്‍ സര്‍വീസ് സെന്റര്‍ തുടങ്ങാനായിരുന്നു പദ്ധതി. മഴ തുടങ്ങി മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ നിര്‍ത്തിയിട്ടുണ്ട്. അധികൃതര്‍ പറഞ്ഞതനുസരിച്ചാണ് മണ്ണെടുപ്പ് നടത്തിയത്. ഉന്നതന്റെ ബിനാമിയാണെന്ന ആരോപണങ്ങള്‍ വ്യാജമാണ്. നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നഗരസഭയില്‍ നിന്നും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ആളുകളുടെ സുരക്ഷിതത്വമാണ് പ്രധാനം. അത് ഉറപ്പുവരുത്തിയിട്ടേ ഇനി തുടര്‍നിര്‍മ്മാണം നടത്തു', നൗഫല്‍ പറഞ്ഞു.




'സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല'; ഗതാഗതമന്ത്രിയുടെ ആധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

കുന്നിന് മുകള്‍ ഭാഗത്തെ ഇങ്കല്‍ സിറ്റിയുടെ ഭാഗത്ത് വെള്ളം നില്‍ക്കുന്നത് മണ്ണിടിച്ചിലിന് കാരണമായോ എന്ന് സംശയിക്കുന്നുവെന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു. ഇത് പ്രകൃതി ദുരന്തം ആണെന്നാണ് തോന്നുന്നത്. പ്രീമിയം ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനെ കുറിച്ചൊന്നും ആലോചിച്ചിട്ട് പോലുമില്ലെന്നും തനിക്ക് പിന്നില്‍ ഒരു ഉന്നതരുമില്ലെന്നും നൗഫല്‍ കൂട്ടിച്ചേര്‍ത്തു.

നൗഫലിന്റെയും ബിസിനസ് പങ്കാളിയായ സലീമിന്റെ മാതാവ് സി പി മറിയുമ്മയുടെയും പേരിലാണ് ഭൂമി വാങ്ങിയത്. അതേസമയം കണ്ണമംഗലത്ത് മുന്‍പ് ക്വാറി ഉണ്ടായിരുന്നതായി സലീമും സമ്മതിച്ചു. ഡി കമ്പനി സലീം എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ക്വാറി പ്രവര്‍ത്തനങ്ങളുമായി ഇയാള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പരാതികള്‍ അടിസ്ഥാന രഹിതമാണെന്ന് സലീം പറഞ്ഞു. മുന്‍പ് ഉണ്ടായിരുന്ന ക്വാറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പാണക്കാട് അനധികൃതമായിട്ട് പാറ പൊട്ടിച്ചിട്ടില്ലെന്നും സലീം കൂട്ടിച്ചേര്‍ത്തു.

Content Highlights: Noufal Kadakkadan, the owner of the land where the Panakkad landslide occurred, has denied allegations of illegal construction

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter