Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പഞ്ചാരയടിയുണ്ടോ? എന്നാല്‍ കുറയ്ക്കുന്നത് നല്ലതാ; തടി കേടാവില്ല

പഞ്ചാരയടിയുണ്ടോ? എന്നാല്‍ കുറയ്ക്കുന്നത് നല്ലതാ; തടി കേടാവില്ല

Reporter 2 months ago

ധുരം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് നല്ലതല്ല എന്ന് എപ്പോഴും കേട്ടിട്ടുമുണ്ടാവാം.

മധുരം അധികം കഴിച്ചാല്‍ പ്രമേഹം, അമിതവണ്ണം, രോഗപ്രതിരോധ സംവിധാനത്തിന് തകരാറ് ഇവ ഉണ്ടാക്കുന്നു. വേഗം പ്രായമാകാനിടയാക്കുന്നു. ഇവയെല്ലാം ആരോഗ്യത്തെ തകരാറാലാക്കുന്നു. പഞ്ചസാര ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കിയാല്‍ അതിശയകരമായ മാറ്റങ്ങളാണ് ശരീരത്തില്‍ സംഭവിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് അത്രയ്ക്ക് ഇഷ്ടമുള്ള മധുരം ഒന്ന് ഒഴിവാക്കിനോക്കൂ. മാറ്റങ്ങള്‍ അനുഭവിച്ചറിയാം.

പ്രമേഹം ഒഴിവാക്കാം

മധുരം ശരീരത്തിലെത്തുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. ഇത് പ്രമേഹമുണ്ടാകാന്‍ കാരണമാകും. പ്രമേഹം മറ്റ് രോഗങ്ങളിലേക്കും വഴിതെളിക്കും. പഞ്ചസാര ഒഴിവാക്കിയാല്‍ പ്രമേഹസാധ്യത ഇല്ലാതാവുകയും ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ധിക്കുകയും ചെയ്യും.

ശരീരഭാരം കുറയാന്‍ സഹായിക്കും

ഒരാളുടെ ശരീരഭാരം വര്‍ധിക്കുന്നതില്‍ മധുരത്തിന് വലിയ പങ്കുണ്ട്. ജീവിതശൈലീ രോഗങ്ങളില്‍നിന്ന് രക്ഷനേടാന്‍ പഞ്ചസാര നിയന്ത്രിക്കുന്നത് ഏറ്റവും പ്രധാനമാണ്. മധുരം ഒഴിവാക്കുന്നത് കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു. വയറ് കുറയാനും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കും.

ചര്‍മ്മത്തിന് തിളക്കം ലഭിക്കും

പഞ്ചസാര ഒഴിവാക്കിയാല്‍ ചര്‍മ്മത്തിനും വളരെയധികം വ്യത്യാസം ഉണ്ടാകുന്നു. ചര്‍മ്മം തിളക്കമുള്ളതാവുകയും പ്രായക്കുറവ് തോന്നുകയും ചെയ്യും. മാത്രമല്ല ചര്‍മ്മത്തിലെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഒറ്റയിരിപ്പിന് ഒരു കുപ്പി മദ്യം അകത്താക്കുമെന്ന് വീമ്പ് പറയാറുണ്ടോ?എങ്കില്‍ ഇത് അറിഞ്ഞിരുന്നോളൂ?

ക്ഷീണം മാറി ഉന്മേഷം തോന്നും

പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ക്ഷീണം കുറയുകയും ഉന്മേഷം ഉണ്ടാവുകയും ചെയ്യും. സാധാരണയായി പഞ്ചസാരയുടെ അമിത അളവ് ശരീരത്തില്‍ ഉണ്ടാകുമ്പോള്‍ ഉന്മേഷം നഷ്ടപ്പെടുകയും ഊര്‍ജം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയുന്നു

മധുരം അമിതമായി കഴിക്കുന്നവരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം,ഹൃദ്രോഗസാധ്യത എന്നിവ വര്‍ധിക്കുന്നു.മധുരം ഒഴിവാക്കിയാല്‍ പ്രമേഹം മാത്രമല്ല രക്തസമ്മര്‍ദ്ദവും നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. മാത്രമല്ല ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഉപകരിക്കുകയും ചെയ്യും.

പുരുഷന്മാരില്‍ കഷണ്ടി വരാനുള്ള കാരണം ഈ ദുശ്ശീലം. പഠനം പറയുന്നത് ഇങ്ങനെ

കരളിന്റെ ആരോഗ്യം നന്നാകുന്നു

പഞ്ചസാരയുടെ ഉപയോഗം ഫാറ്റിലിവറിന് കാരണമാകും. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ കരള്‍ പ്രശ്‌നത്തിലാകും. ഇത് ഒഴിവാക്കാന്‍ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാവുന്നതാണ്.

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു

പല്ലുകളുടെ ആരോഗ്യവും മധുരത്തിന്റെ ഉപയോഗവുംതമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകളെ വളരാന്‍ മധുരം സഹായിക്കും. അതുകൊണ്ട് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മധുരം ഒഴിവാക്കാവുന്നതാണ്.

Content Highlights : If you eliminate sugar from your diet, amazing changes will occur in your body.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter