ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറyude പരിക്കുകള്‍ക്കും വിശ്രമം അനുവദിക്കലിനും എല്ലാം ഇടയില്‍ വീണ്ടും ആശങ്കയായിരിക്കുകയാണ് താരത്തിനേറ്റ പരിക്ക്.
ഇപ്പോള്‍ പരിക്കുകള്‍ പേസർമാരുടെ കരിയറിന്റെ ഭാഗമാണെന്നും അവരെ അധികമായി സംരക്ഷിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്.
'പരിക്കുകള്‍ പേസർമാരുടെ കരിയറിന്റെ ഭാഗമാണ്. അവരെ അധികമായി സംരക്ഷിക്കുന്നതിനോട് എനിക്ക് യോജിക്കാനാകുന്നില്ല. ഏറെ നാള്‍ വിശ്രമത്തില്‍ തുടരുന്നത് താരങ്ങളുടെ ഫിറ്റ്നസ്സിനെ ബാധിക്കും. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം അതിജീവിക്കാൻ കഴിയും വിധം ശരീരത്തെ ശക്തമാക്കുകയാണ് വേണ്ടത്', മക്ഗ്രാത്ത് തുറന്നുപറഞ്ഞു.
'കരിയറില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനുള്ള വഴി ബുംറ തന്നെ കണ്ടെത്തണം'; ഗ്ലെന്‍ മക്ഗ്രാത്ത്
വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ബുംറ ഉള്‍പ്പെട്ടിട്ടുണ്ട്. എങ്കിലും താരം കളത്തിലിറങ്ങുന്ന കാര്യത്തില്‍ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായതിന് ശേഷം മാത്രമായിയ്ക്കും തീരുമാനിക്കുക.
Content highlight: Glenn McGrath says injuries part of fast bowling criticises overprotecting pacers

