Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി; ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്കും തിരിച്ചടി

പശ്ചിമേഷ്യൻ സംഘര്‍ഷത്തില്‍ ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി; ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്കും തിരിച്ചടി

Reporter 1 week ago

ശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വ്യോമ ഗതാഗത മേഖലയ്ക്ക് വൻ തിരിച്ചടി. യുഎസ്-ഇസ്രായേല്‍-ഇറാൻ യുദ്ധസാഹചര്യം കാരണം മുംബൈ വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി.

വിമാന നിരക്കുകള്‍ കുത്തനെ ഉയർന്നതും ഗള്‍ഫ് സർവീസുകള്‍ ഉള്‍പ്പെടെ വ്യാപകമായി റദ്ദാക്കപ്പെട്ടതുമാണ് പ്രതിസന്ധിക്ക് കാരണം.

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തെ ഗുരുതരമായി ബാധിച്ചതായാണ് റിപ്പോർട്ടുകള്‍. യുദ്ധം കാരണം അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാന നിരക്കുകള്‍ കുത്തനെ ഉയരുകയും സർവീസുകളില്‍ വലിയ തടസ്സങ്ങള്‍ നേരിടുകയും ചെയ്തു. ഇതേത്തുടർന്ന് 2026 മാർച്ചില്‍ മുംബൈ വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 9.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാർച്ചില്‍ 1.15 ദശലക്ഷം യാത്രക്കാർ മാത്രമാണ് ഈ സെക്ടറില്‍ യാത്ര ചെയ്തതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര സർവീസുകളെ മാത്രമല്ല, ആഭ്യന്തര വ്യോമ ഗതാഗതത്തെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. 2026 മാർച്ചില്‍ മുംബൈ വിമാനത്താവളം ആകെ കൈകാര്യം ചെയ്തത് 4.34 ദശലക്ഷം യാത്രക്കാരെയാണ്. 2025 മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 6.2 ശതമാനത്തിന്റെ കുറവുണ്ടായി. ഇതില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4.8 ശതമാനം ഇടിഞ്ഞ് 3.19 ദശലക്ഷമായി ചുരുങ്ങിയെന്നുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍.

വരും ദിവസങ്ങളില്‍ ചൂടിന് ശമനമുണ്ടാകും; യുഎഇ നിവാസികള്‍ക്ക് ആശ്വാസ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

സംഘർഷം മൂലം ഗള്‍ഫ് മേഖലയിലേക്കുള്ള സർവീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കി. 2026 ഫെബ്രുവരി 28 നും മാർച്ച്‌ 11 നും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം മുംബൈയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള 1,035 വിമാന സർവീസുകളാണ് റദ്ദാക്കിയത്. മാർച്ചിലെ മൊത്തം അന്താരാഷ്ട്ര വിമാന സർവീസുകളില്‍ 16.9 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും, 2026 മാർച്ച്‌ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ മൊത്തം കണക്കെടുത്താല്‍ മുംബൈയിലെ വാർഷിക അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 4.6 ശതമാനം ഉയർന്ന് 16.3 ദശലക്ഷത്തില്‍ എത്തിയിട്ടുണ്ട്.

Content Highlights: Several Gulf flight services have been cancelled due to rising tensions in West Asia, affecting passengers and airline schedules. The developments have also negatively impacted the Indian aviation industry, which relies heavily on Gulf connectivity and transit operations.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter