Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്, ഡീസല്‍ വില കുറഞ്ഞു; അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച്‌ യുഎഇ

പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്, ഡീസല്‍ വില കുറഞ്ഞു; അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച്‌ യുഎഇ

Reporter 4 months ago

യുഎഇയില്‍ ജൂണ്‍ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണ്ണയ സമിതി പുറത്തുവിട്ട പുതിയ നിരക്കുകള്‍ പ്രകാരം, പെട്രോളിന് വില കൂടിയിട്ടുണ്ട്.

എന്നാല്‍ ഡീസലിന് വില കുറഞ്ഞു. പുതുക്കിയ നിരക്കുകള്‍ ഇന്ന് അർദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

മേയ് മാസത്തെ അപേക്ഷിച്ച്‌ പെട്രോള്‍ വിലയില്‍ ലിറ്ററിന് 28 മുതല്‍ 29 ഫില്‍സ് വരെയാണ് വർധനവുണ്ടായിരിക്കുന്നത്. എന്നാല്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 36 ഫില്‍സിന്റെ കുറവ് രേഖപ്പെടുത്തിയത് ചരക്കുനീക്ക മേഖലയ്ക്ക് വലിയ ആശ്വാസമാകും. ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങള്‍ വിലയിരുത്തി എല്ലാ മാസവും അവസാനത്തോടെയാണ് സമിതി അടുത്ത മാസത്തെ നിരക്കുകള്‍ നിശ്ചയിക്കുന്നത്.

മേയ് മാസത്തില്‍ സൂപ്പർ 98 പെട്രോളിന് 3.66 ദിർഹമായിരുന്നു വില. ജൂണ്‍ മാസത്തില്‍ ഈ വില 3.95 ദിർഹമായി ഉയർന്നു. 29 ഫില്‍സിന്റെ വർദ്ധനവാണ് സൂപ്പർ പെട്രോളിന് ഉണ്ടായത്. സ്പെഷ്യല്‍ 95 പെട്രോളിന് 3.55 ദിർഹമായിരുന്നു മേയ് മാസത്തെ വില. ഇത് ജൂണ്‍ മാസമായപ്പോള്‍ 3.83 ദിർഹമായി ഉയർന്നു. 28 ഫില്‍സിന്റെ വർദ്ധനവാണ് ഈ വിഭാഗം പെട്രോളിനുണ്ടായത്. ഇ-പ്ലസ് 91 പെട്രോളിന് 3.48 ദിർഹമായിരുന്നു മേയ് മാസത്തിലെ വില. അടുത്ത മാസം മുതല്‍ ഈ വിഭാഗം പെട്രോളിന് 28 ഫില്‍സ് അധികം നല്‍കണം. 3.76 ദിർഹമാണ് പുതുക്കിയ വില.



അടുത്ത മാസത്തെ ഡീസല്‍ വിലയില്‍ കുറവുണ്ടായി. 4.69 ദിർഹമായിരുന്നു മേയ് മാസത്തെ ഡീസല്‍ വില. പുതുക്കിയ വിലയില്‍ 36 ഫില്‍സിന്റെ കുറവുണ്ടായിട്ടുണ്ട്. 4.33 ദിർഹമാണ് അടുത്ത മാസത്തില്‍ ഇന്ധന വില.

Content Highlights: The UAE has announced fuel prices for June. Petrol rates have increased, while diesel prices have been reduced. Check the latest fuel price update and revised rates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter