Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെട്ടെന്നുള്ള ഹൃദയാഘാതത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് ലക്ഷണങ്ങള്‍ ഉണ്ടാകുമോ?

പെട്ടെന്നുള്ള ഹൃദയാഘാതത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് ലക്ഷണങ്ങള്‍ ഉണ്ടാകുമോ?

Reporter 2 months ago

പെട്ടെന്നുളള ഹൃദയാഘാതം എപ്പോള്‍ സംഭവിക്കും എന്നുള്ളത് പ്രവചനാതീതമാണെങ്കിലും അത് സംഭവിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ശരീരം ലക്ഷണങ്ങള്‍ കാണിക്കുമോ?

മുംബൈയിലെ വോക്കാര്‍ഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ.പാരിന്‍ സാംഗോയ് പെട്ടെന്നുള്ള കാര്‍ഡിയാക് അറസ്റ്റിന്റെ അപകടാവസ്ഥയെക്കുറിച്ച്‌ പറയുന്നു. പെട്ടെന്നുളള ഹൃദയാഘാതം സംഭവിക്കുന്നതിന് മിനിറ്റുകള്‍ക്കോ മണിക്കൂറുകള്‍ക്കോ ദിവസള്‍ക്കോ മുന്‍പ് ശരീരം അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍

ചില ആളുകള്‍ക്ക് നെഞ്ചില്‍ അസ്വസ്ഥത, ശ്വാസ തടസ്സം,വേഗത്തിലുള്ളതോ ക്രമരഹിതമോ ആയ ഹൃദയമിടിപ്പ്, തലകറക്കം, ബോധക്ഷയം എന്നിവയൊക്കെ അനുഭവപ്പെടുന്നു. ഇതോടൊപ്പം അസാധാരണമായ ക്ഷീണം,വിയര്‍പ്പ്, ഓക്കാനം, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക എന്നിവയും ഉണ്ടാവാം. ഈ ലക്ഷണങ്ങള്‍ സൂക്ഷ്മമായിരിക്കാം. ഈ ലക്ഷണങ്ങള്‍ പലപ്പോഴും അസിഡിറ്റിയുടെയോ ഉത്കണ്ഠയുടെയുടെയോ ക്ഷീണത്തിന്റെയോ പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഹൃദയത്തില്‍ പെട്ടെന്നുള്ള Electrical disturbance മൂലമാണ് ഹൃദയസ്തംഭനം സംഭവിക്കുന്നതെങ്കില്‍ ലക്ഷണമില്ലാതെ അവ കടന്നിവരാം. രക്തപ്രവാഹം ഇല്ലാതെ 4 മുതല്‍ 6 മിനിറ്റിനുളളില്‍ തലച്ചോറിന് ക്ഷതം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് മുന്നറിയിപ്പ് സൂചനകള്‍ നേരത്തെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറയുന്നത്.

വാഴപ്പഴം കഴിച്ചയുടനെ വെള്ളംകുടിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗുരുതരമായ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയാല്‍, പ്രത്യേകിച്ച്‌ തുടര്‍ച്ചയായ നെഞ്ചുവേദന, പെട്ടെന്ന് ശരീരം വിയര്‍ക്കല്‍, തലകറക്കം, ബോധക്ഷയം എന്നിവ ഉണ്ടാവുകയാണെങ്കില്‍ ഉടന്‍തന്നെ അടിയന്തിര സഹായം തേടേണ്ടതാണ്. അതുപോലെ ഹൃദ്രോഗം, പ്രമേഹം അല്ലെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുടെ കുടുംബ ചരിത്രം എന്നിവയുണ്ടെങ്കില്‍ പതിവ് പരിശോധനകള്‍ നടത്തേണ്ടതാണ്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : Although it is unpredictable when a sudden heart attack will occur, does the body show symptoms minutes before it happens
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter