Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫൗള്‍ വിടാതെ പാരെഡെസ്; അര്‍ജന്റീന ലീഗിലും പ്രശ്‌നക്കാരന്‍, മഞ്ഞക്കാര്‍ഡ്

ഫൗള്‍ വിടാതെ പാരെഡെസ്; അര്‍ജന്റീന ലീഗിലും പ്രശ്‌നക്കാരന്‍, മഞ്ഞക്കാര്‍ഡ്

Reporter 2 weeks ago

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിലെ വിവാദപരമായ പെരുമാറ്റത്തിന് പിന്നാലെ അര്‍ജന്റീന മധ്യനിര താരം ലിയാന്‍ഡ്രോ പാരെഡെസ് വീണ്ടും വിവാദത്തില്‍.

അര്‍ജന്റീന ലീഗില്‍ ബോക്ക ജൂനിയേഴ്‌സും ന്യൂവല്‍സ് ഓള്‍ഡ് ബോയ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ എതിര്‍ ടീം താരത്തിന് നേരെ മനഃപൂര്‍വം പന്തടിച്ചതിനാണ് 32-കാരനായ പാരെഡെസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ബോക്ക ജൂനിയേഴ്‌സില്‍ തിരിച്ചെത്തിയ പാരെഡെസ്, മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഫൗള്‍ വീണതിന് തൊട്ടുപിന്നാലെയാണ് എതിര്‍താരത്തിന് നേരെ പന്തടിച്ചത്. ഇത് ഗ്രൗണ്ടില്‍ ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ കടുത്ത തര്‍ക്കത്തിന് വഴിവെച്ചു.

കായികമര്യാദയ്ക്ക് നിരക്കാത്ത പെരുമാറ്റത്തിനാണ് റഫറി പാരെഡെസിന് മഞ്ഞക്കാര്‍ഡ് നല്‍കിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ താരത്തിന്റെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്.




സ്ഥാനം സംരക്ഷിക്കാന്‍ ട്രംപിന്റെ സഹായം തേടിയെന്ന വാര്‍ത്ത തള്ളി ഫിഫ

കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ സ്‌പെയിന്‍ താരങ്ങളുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പാരെഡെസിന് നേരിട്ട് ചുവപ്പുകാര്‍ഡ് ലഭിച്ചിരുന്നു. ഈ സംഭവത്തില്‍ ഫിഫയുടെ അന്വേഷണം നിലവില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബോക്ക ജൂനിയേഴ്‌സിനായി കളിക്കാനിറങ്ങിയപ്പോള്‍ താരം വീണ്ടും സമാനമായ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.

content highlights: Paredes Booked Again: Argentine Midfielder Booked for Unsportsmanlike Conduct in Domestic League

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter