Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫീമെയില്‍ ലീഡ് സിനിമകള്‍ ഒരു ടെംപ്ലേറ്റില്‍ ഒതുങ്ങാൻ പാടില്ല, അവ എന്റര്‍ടെയ്നിങ് ആയിരിക്കണം: ഐശ്വര്യ ലക്ഷ്മി

ഫീമെയില്‍ ലീഡ് സിനിമകള്‍ ഒരു ടെംപ്ലേറ്റില്‍ ഒതുങ്ങാൻ പാടില്ല, അവ എന്റര്‍ടെയ്നിങ് ആയിരിക്കണം: ഐശ്വര്യ ലക്ഷ്മി

Reporter 2 weeks ago

ടുത്തിടെ കേരളത്തില്‍ ഉള്‍പ്പെടെ വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു ബ്ലാസ്റ്റ്. അർജുൻ നായകനായി എത്തിയ സിനിമയില്‍ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ സിനിമയുടെ വിജയത്തെക്കുറിച്ചും അത് ഫീമെയില്‍ ലീഡ് സിനിമകള്‍ക്ക് തുറന്നുകൊടുക്കുന്ന സാധ്യതകളെക്കുറിച്ചും മനസുതുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. റിപ്പോർട്ടർ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.




ഖലീഫ പ്രഖ്യാപിക്കുമ്പോള്‍ മറ്റൊരു ഓണം റിലീസ് തന്നെ ഇല്ലായിരുന്നു, മൂന്ന് സിനിമകള്‍ക്കും പ്രേക്ഷകരുണ്ടാകും: പൃഥ്വി

'മെയില്‍ ഹീറോസിന്റെ ഡേറ്റുകള്‍ കിട്ടാൻ ഇന്ന് ബുദ്ധിമുട്ടാണ്. അങ്ങനെ വരുമ്പോള്‍ സംവിധായകരുടെ ഉള്ളിലെ കഥകള്‍ പുറത്തുകൊണ്ടുവരാൻ ഇങ്ങനെ ഒരു മാർക്കറ്റ് തുറക്കുകയാണെങ്കില്‍ അത് നല്ലതല്ലേ. എനിക്ക് ആകെപ്പാടെയുള്ള വിഷമം എല്ലാം ടെംപ്ളേറ്റ് ഫോർമുലയില്‍ ഒതുങ്ങാതെ കുറച്ച്‌കൂടി നല്ല കഥകള്‍ വരണം. പക്ഷെ ഇപ്പോള്‍ സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി വരുന്ന സിനിമകള്‍ക്ക് നല്ല സ്‌പേസ് ലഭിക്കുന്നുണ്ട്', ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍.




സുരാജ്, കോട്ടയം നസീർ, ഹക്കീം ഷാ, ഇനി വരാനുള്ളത്…. 'L' ; ജയിലർ 2 പ്രൊമോയില്‍ നിറഞ്ഞ് മലയാളി താരങ്ങള്‍

സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 59 കോടിയോളം ബ്ലാസ്റ്റ് നേടിയിട്ടുണ്ട്. രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോണ്‍ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുണ്‍ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.

ഗാട്ട ഗുസ്തി 2 ആണ് ഐശ്വര്യയുടേതായി ഇപ്പോള്‍ തിയേറ്ററില്‍ ഉള്ള ചിത്രം. ആദ്യ ഭാഗം പോലെ തന്നെ സ്പോർട്സിന്റെ പശ്ചാത്തലത്തില്‍ ഒരു പക്കാ മാസ്സ് എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്. വിഷ്ണു വിശാലിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും കിടിലൻ പ്രകടനം തന്നെ സിനിമ ഉറപ്പ് നല്‍കുന്നുണ്ട്. വമ്പൻ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടർച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഉള്‍പ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേല്‍സ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Content Highlights: Actor Aishwarya Lekshmi stated that female-led films should move beyond formula-based storytelling. She emphasized that such films must be entertaining and appeal strongly to audiences.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter