Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
PMLAയുടെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ 440.42 കോടി രൂപ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ E D

PMLAയുടെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ 440.42 കോടി രൂപ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ E D

Reporter 6 days ago

കൊല്‍ക്കൊത്ത: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ 440.42 കോടി രൂപ നിക്ഷേപമുള്ള മൂന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

പാർട്ടി ഫണ്ടില്‍ നിന്ന് വ്യാപകമായ സംശയാസ്പദ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കലും ഫണ്ടുകളുടെ ദുരുപയോഗവും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നുമാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. ഇ ഡി നടപടിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി-എൻസിആർ മേഖലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തി. ഇവയെല്ലാം വ്യോമയാന മേഖലയില്‍ പ്രവർത്തിക്കുന്ന കെയർവെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണെന്നാണ് ഇ ഡി അറിയിച്ചത്. 2023 ഏപ്രില്‍ മുതല്‍ 2026 ജൂണ്‍ വരെയുള്ള കാലയളവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളില്‍ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെല്‍ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കും അതുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്കും കൈമാറിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് ഇ ഡി വ്യക്തമാക്കുന്നത്.




രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; മാര്‍ഗ നിര്‍ദേശങ്ങള്‍ എസ്ബിഐ ലംഘിച്ചു: ആരോപണവുമായി ചമ്പത് റായ്

കെയർവെല്‍ ഏവിയേഷൻ പുതുതായി രൂപീകരിച്ച അനുബന്ധ സ്ഥാപനത്തിന്റെ അക്കൗണ്ടുകളിലേക്ക് ഏകദേശം 82.96 കോടി രൂപ കൈമാറിയതായും അന്വേഷണത്തില്‍ വ്യക്തമായതായാണ് ഇ ഡി പറയുന്നത്. ഈ തുകയില്‍ വലിയൊരു പങ്ക് 'എംബ്രയർ ലെഗസി 600' വിമാനവും 'അഗസ്റ്റ 109 എസ്പി' ഹെലികോപ്റ്ററും വാങ്ങുന്നതിനാണ് വിനിയോഗിച്ചതെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ഈ രണ്ട് വിമാനങ്ങള്‍ വാങ്ങുന്നതിനായി ആകെ 112 കോടി രൂപ ചെലവഴിച്ചതായും ഇഡി അറിയിച്ചു.

അഗസ്റ്റ ഹെലികോപ്റ്റർ വാങ്ങുന്നതിന് വിദേശ ധനസഹായവും ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ ഫണ്ടിന്റെ ഭൂരിഭാഗവും നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളില്‍ നിന്നാണ് എത്തിയതെന്നുമാണ് അന്വേഷണ ഏജൻസി പറയുന്നത്. ഈ വിദേശ ധനസഹായത്തിന്റെ ഉറവിടവും അതില്‍ നിയമലംഘനമുണ്ടായിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും ഇഡി വ്യക്തമാക്കി. വിമാനങ്ങളും ഹെലികോപ്റ്ററും വാങ്ങിയ ശേഷം അവ തൃണമൂല്‍ കോണ്‍ഗ്രസിന് വാടകയ്ക്ക് നല്‍കിയെന്നും, അതിന്റെ ഉപയോഗത്തിനെന്ന പേരില്‍ വീണ്ടും വൻതുകകള്‍ കൈമാറിയതായും ഇ ഡി പറയുന്നുണ്ട്. യഥാർഥ സാമ്പത്തിക ഇടപാടുകളും യഥാർഥ ഗുണഭോക്താക്കളെയും മറച്ചുവയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക ഘടന രൂപകല്‍പ്പന ചെയ്തതെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക നിഗമനമെന്നാണ് റിപ്പോർട്ട്.




വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം; വെളിപ്പെടുത്തലുകളുമായി രാഹുല്‍ ഗാന്ധി

പണത്തിന്റെ ഉറവിടം, ഫണ്ടുകളുടെ വിനിയോഗം, വിദേശ ധനസഹായം, ബന്ധപ്പെട്ട കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവയെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും, അന്വേഷണ പുരോഗതിക്കനുസരിച്ച്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: The Enforcement Directorate (ED) has frozen three bank accounts of the Trinamool Congress holding deposits worth Rs 440.42 crore under the provisions of the Prevention of Money Laundering Act (PMLA). The action is part of an ongoing money laundering investigation.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter