Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

Reporter 4 months ago

കാസർകോട്: പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയില്‍ നിന്ന് സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തതായി പരാതി. കാസർകോട് ഉദുമയിലാണ് തട്ടിപ്പ്.

2.60 ലക്ഷം രൂപയുടെ സ്വർണമാണ് തട്ടിയെടുത്തത്. ബേക്കല്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് എന്ന് പറഞ്ഞാണ് പ്രതി ജ്വല്ലറിയില്‍ എത്തിയത്. മറ്റ് പൊലീസുകാരുടെ വിവരങ്ങളെല്ലാം പറഞ്ഞ് പ്രതി ജ്വല്ലറി ജീവനക്കാരുടെ വിശ്വാസം പിടിച്ച്‌ പറ്റുകയായിരുന്നു. ഒടുവില്‍ പണം അക്കൗണ്ടില്‍ ഇടാമെന്ന് വിശ്വസിപ്പിച്ച്‌ സ്വർണവുമായി പ്രതി മുങ്ങുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Content Highlights: A policeman impersonated a customer and stole gold jewellery from a shop in Kerala. Police have successfully identified the accused officer involved in the daring theft. Read the full details of the case.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter