Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പ്രധാനമന്ത്രി ബലേൻ രാജിവെക്കണം'; നേപ്പാളില്‍ തെരുവിലിറങ്ങി പ്രതിപക്ഷപാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും

'പ്രധാനമന്ത്രി ബലേൻ രാജിവെക്കണം'; നേപ്പാളില്‍ തെരുവിലിറങ്ങി പ്രതിപക്ഷപാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും

Reporter 2 months ago

കാഠ്മണ്ഡു: പ്രധാനമന്ത്രി ബലേൻ' എന്ന ബാലേന്ദ്ര ഷാ പാർലമെന്റില്‍ നടത്തിയ പ്രസ്താവന നേപ്പാളില്‍ വലിയ രാഷ്ട്രീയ സംഘർഷങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം ഒരു ഏകപക്ഷീയമായ വിഷയമല്ലെന്നും, പലയിടങ്ങളിലും നേപ്പാള്‍ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. പരാമർശത്തില്‍ പ്രധാനമന്ത്രിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

പ്രധാന മന്ത്രിയുടെ പ്രസ്താവന രാജ്യത്തിൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് പ്രതിപക്ഷ പാർട്ടിയും വിദ്യാർത്ഥി സംഘടനകളും ആരോപിക്കുന്നത്. ഇതേ തുടർന്ന് ഭിന്നിച്ച്‌ നിന്നിരുന്ന പ്രതിപക്ഷ പാർട്ടികള്‍ ഒന്നിക്കുകയും പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങുന്നതിനും കാരണമായി.




എല്‍ പി സീതാറാം CBSEയുടെ പുതിയ ചെയർമാൻ

ഇതോടെ കാഠ്‌മണ്ഡുവിലെ മൈതിഘർ മണ്ഡലയില്‍ ഒത്തുചേർന്ന പ്രതിഷേധക്കാർ 'പരമാധികാരം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തുകയും ബാലൻ ഷായുടേത് 'രാജ്യവിരുദ്ധ' പ്രസ്താവനയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു‌. നേപ്പാളി കോണ്‍ഗ്രസ്, സി പി എൻ-യു എംഎല്‍ (CPN-UML) തുടങ്ങിയ പ്രധാന പ്രതിപക്ഷ പാർട്ടികള്‍ പാർലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുകയും പ്രധാനമന്ത്രി മാപ്പുപറയണമെന്നും പ്രസ്‌താവന ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യയും നേപ്പാളും തമ്മില്‍ നിലനില്‍ക്കുന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ചരിത്രരേഖകളും വിദഗ്‌ധരുടെ സഹായവും തേടണമെന്നും, ബ്രിട്ടീഷ് കാലഘട്ടത്തിലെ ഭൂപടങ്ങള്‍ ലഭ്യമായതിനാല്‍ ബ്രിട്ടന്റെ സഹായം തേടാമെന്നും ആയിരുന്നു ബലേൻ ഷാ നിർദ്ദേശിച്ചത്. ഏകപക്ഷീയമായ ആരോപണങ്ങള്‍ക്ക് പകരം ഉഭയകക്ഷി ധാരണയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Opposition parties and student organizations staged protests across Nepal demanding the resignation of Prime Minister Balen, intensifying political tensions in the country.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter