Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രമേഹമുള്ളവര്‍ക്ക് വാഴപ്പഴം കഴിക്കാമോ?

പ്രമേഹമുള്ളവര്‍ക്ക് വാഴപ്പഴം കഴിക്കാമോ?

Reporter 1 week ago

പ്രമേഹമുള്ളവര്‍ വാഴപ്പഴം പൂര്‍ണമായി ഒഴിവാക്കണമെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം അതല്ല. വാഴപ്പഴം കഴിക്കാമോ എന്നതിനെക്കാള്‍ പ്രധാനമാണ് എത്ര കഴിക്കുന്നു, എത്ര പഴുത്തതാണ്, എങ്ങനെ കഴിക്കുന്നു എന്നത്.

അതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് വാഴപ്പഴം 'വിലക്കപ്പെട്ട പഴം' അല്ല. എന്നാല്‍ അളവും സമയവും കഴിക്കുന്ന രീതിയും ശ്രദ്ധിക്കണം.

അധികം പഴുത്തത് വേണോ?

വാഴപ്പഴം പഴുക്കുമ്പോള്‍ അതിലുള്ള സ്റ്റാര്‍ച്ചിന്റെ ഒരു ഭാഗം പഞ്ചസാരയായി മാറുന്നു. അതുകൊണ്ടുതന്നെ പഴുത്ത വാഴപ്പഴത്തിന് മധുരം കൂടുതലായിരിക്കും. എന്നാല്‍ പച്ചയോ കുറച്ച്‌ പഴുത്തതോ ആയ വാഴപ്പഴത്തില്‍ resistant starch കൂടുതലായിരിക്കും. ഇത് സാധാരണ സ്റ്റാര്‍ച്ചിനേക്കാള്‍ പതുക്കെയാണ് ദഹിക്കുകയും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ട് പ്രമേഹരോഗം ഉള്ളവര്‍ക്ക് വളരെ പഴുത്ത പഴത്തേക്കാള്‍ അധികം പഴുക്കാത്ത വാഴപ്പഴം കൂടുതല്‍ നന്നായിരിക്കും. എന്നാല്‍ ഇത് എല്ലാവര്‍ക്കും ഒരേ രീതിയില്‍ ആയിരിക്കണമെന്നില്ല.




വെറുംവയറ്റില്‍ പാല്‍ കുടിക്കാറുണ്ടോ?എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഒരു വാഴപ്പഴത്തില്‍ എത്ര കാര്‍ബോഹൈഡ്രേറ്റ്?

വലുപ്പം അനുസരിച്ച്‌ അളവ് മാറും.പ്രമേഹനിയന്ത്രണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ശ്രദ്ധിക്കുന്നത് പ്രധാനമാണ്. CDCയുടെ കണക്കുപ്രകാരം ചെറിയൊരു വാഴപ്പഴം ഏകദേശം 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റിന് തുല്യമായ ഒരു കാര്‍ബ് സെര്‍വിങായി കണക്കാക്കാം.

ഒരു മുഴുവന്‍ വാഴപ്പഴത്തിന് പകരം പകുതി?

ഭക്ഷണം കഴിച്ച ശേഷം രക്തത്തിലെ പഞ്ചസാരയില്‍ വലിയ വര്‍ധന ഉണ്ടാകുന്ന ഒരാള്‍ക്ക് പകുതി വാഴപ്പഴം പോലുള്ള ചെറിയ ഭാഗം പരീക്ഷിക്കുന്നത് കൂടുതല്‍ പ്രായോഗികമായ മാര്‍ഗമായേക്കാം.
വാഴപ്പഴം ഒഴിവാക്കുക എന്നതിനേക്കാള്‍
വാഴപ്പഴത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ് പ്രധാനം.മാത്രമല്ല വാഴപ്പഴം കഴിക്കുമ്പോള്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന വേഗത കുറയ്ക്കാന്‍ സഹായിക്കും.




പുഴുങ്ങിയ മുട്ട മുറിയ്ക്കുമ്പോള്‍ മഞ്ഞക്കരുവിന് ചുറ്റും ചാരനിറത്തിലോ പച്ച നിറത്തിലോ ഉളള വളയം ശ്രദ്ധിച്ചിട്ടുണ്ടോ

കൂടെ എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്

പ്രമേഹമുള്ള ഒരാള്‍ ഒരു വാഴപ്പഴം കഴിച്ചിട്ട് അതോടൊപ്പം ബ്രെഡ്, ബിസ്‌കറ്റ്, മധുരമുള്ള ചായ തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളും കഴിച്ചാല്‍ മൊത്തത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ് അളവ് കൂടും. ഏത് തരത്തിലുള്ള കാര്‍ബോഹൈഡ്രേറ്റാണ് കഴിക്കുന്നത്, എത്ര അളവിലാണ് കഴിക്കുന്നത് എന്നതാണ് കൂടുതല്‍ പ്രധാനം. പ്രമേഹത്തിന്റെ നിയന്ത്രണം, മരുന്നുകള്‍, ശരീരത്തിന്റെ പ്രതികരണം, കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളും ഇതിനെ സ്വാധീനിക്കും. ഇക്കാര്യത്തില്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദേശം സ്വീകരിക്കുന്നതാണ് സുരക്ഷിതം. പ്രത്യേകിച്ച്‌ ഇന്‍സുലിന്‍ അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ സ്വയം വരുത്തരുത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഒരു വലിയ പഴം മുഴുവന്‍ കഴിക്കുന്നതിനേക്കാള്‍ അതിന്റെ ചെറിയ ഭാഗം ചിലര്‍ക്ക് അനുയോജ്യമായേക്കാം
  • പഴുക്കുന്തോറും സ്റ്റാര്‍ച്ചിന്റെ ഒരു ഭാഗം പഞ്ചസാരയായി മാറുന്നു
  • ജ്യൂസോ ഷേക്കോ പോലെയുള്ളവ തയ്യാറാക്കാതെ മുഴുവന്‍ പഴമായി കഴിക്കുന്നത് പരിഗണിക്കുക
  • പഞ്ചസാരയും സിറപ്പും ചേര്‍ത്ത ഷേക്ക്, ഡെസേര്‍ട്ട് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.
  • മറ്റു കാര്‍ബോഹൈഡ്രേറ്റുകളോടൊപ്പം അമിതമായി കഴിക്കരുത്.
  • ശരീരത്തിന്റെ പ്രതികരണം ശ്രദ്ധിക്കുക. പ്രമേഹമുള്ള ഓരോ വ്യക്തിയുടെയും രക്തത്തിലെ പഞ്ചസാരയോടുള്ള പ്രതികരണം വ്യത്യസ്തമായിരിക്കാം.

Content Highlights : More important than whether or not you can eat bananas are the quantity consumed, the level of ripeness, and the method of consumption.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter