Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിസന്ധികള്‍ക്കിടയിലും നിര്‍മ്മാണം അതിവേഗം; ജിസിസി റെയില്‍വേ 2030-ല്‍ യാഥാര്‍ത്ഥ്യമാകും

പ്രതിസന്ധികള്‍ക്കിടയിലും നിര്‍മ്മാണം അതിവേഗം; ജിസിസി റെയില്‍വേ 2030-ല്‍ യാഥാര്‍ത്ഥ്യമാകും

Reporter 2 weeks ago

ശ്ചിമേഷ്യൻ മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും സംഘർഷങ്ങള്‍ക്കും ഇടയിലും ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബൃഹത്തായ 'ജിസിസി റെയില്‍വേ' പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ അതിവേഗം മുന്നേറുന്നു.

2030-ഓടെ പദ്ധതി പൂർത്തിയാക്കി ട്രെയിൻ ഗതാഗതം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ ജോലികള്‍ പുരോഗമിക്കുന്നത്. ആറ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളെ തമ്മില്‍ കോർത്തിണക്കുന്ന ഈ കൂറ്റൻ റെയില്‍ ശൃംഖല ഗള്‍ഫ് മേഖലയുടെ ഭാവി ഗതാഗത രംഗത്ത് വൻ വിപ്ലവത്തിനാണ് വഴിതുറക്കുന്നത്.

കുവൈറ്റില്‍ നിന്ന് ആരംഭിച്ച്‌ സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ഒമാനില്‍ അവസാനിക്കുന്ന രീതിയിലാണ് ഈ പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആകെ 2,177 കിലോമീറ്റർ നീളത്തിലാണ് ഈ റെയില്‍വേ ശൃംഖല നിർമ്മിക്കുന്നത്. കുവൈറ്റില്‍ നിന്ന് സൗദിയിലെ ദമാമിലേക്കും അവിടെ നിന്ന് പുതിയ കടല്‍പാലം വഴി ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലേക്കും പാത നീളും. ദമാമില്‍ നിന്ന് സല്‍വ അതിർത്തി വഴി ഖത്തർ തലസ്ഥാനമായ ദോഹയുമായും റെയില്‍വേ ബന്ധിപ്പിക്കും. തുടർന്ന് സൗദിയില്‍ നിന്ന് യുഎഇയിലെ അബുദാബി, അല്‍ ഐൻ വഴി ഒമാനിലെ സൊഹാറിലൂടെ തലസ്ഥാനമായ മസ്‌കറ്റില്‍ എത്തി അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.

ഏകദേശം 250 ബില്യണ്‍ യുഎസ് ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര അതിവേഗത്തിലാകും. വിമാനത്താവളങ്ങളിലെ നീണ്ട കാത്തിരിപ്പും തിരക്കുകളും ഒഴിവാക്കി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് കരമാർഗ്ഗം യാത്ര ചെയ്യാമെന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. ഇതിനുപുറമേ, മേഖലയിലെ വിനോദസഞ്ചാര രംഗത്തും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഈ തീവണ്ടിപ്പാതയ്ക്ക് കഴിയും.




അപ്രതീക്ഷിത പ്രതിസന്ധിയിലാകുന്ന പ്രവാസികള്‍ക്ക് അഭയ കേന്ദ്രം; ദുബായിലെ അല്‍ അവീർ സെന്റർ

വ്യാപാരം, സാമ്പത്തികം, നിർമ്മാണം, ലോജിസ്റ്റിക്സ്, മെയിന്റനൻസ് തുടങ്ങിയ വിവിധ മേഖലകളില്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടാൻ പോകുന്നത്. തുടക്കത്തില്‍ തന്നെ 20 കോടി ടണ്‍ ചരക്കുനീക്കം ലക്ഷ്യമിടുന്ന ഈ റെയില്‍വേ സംവിധാനം, റോഡുകളിലെ ട്രക്കുകളുടെ തിരക്ക് കുറയ്ക്കാനും വേഗത്തിലും സുരക്ഷിതമായും ചരക്കുകള്‍ എത്തിക്കാനും സഹായിക്കും. പ്രവാസി മലയാളി സമൂഹത്തിനും ബിസിനസ് മേഖലയ്ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഈ സ്വപ്ന പദ്ധതി.

Content Highlights: The GCC Railway project is moving ahead at a fast pace despite various challenges, with plans to make the regional rail network a reality by 2030. The project aims to improve connectivity, trade, and passenger transport among Gulf countries.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter