Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് കഴുകണമെന്ന് പറയുന്നത് എന്തുകൊണ്ട്

പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് കഴുകണമെന്ന് പറയുന്നത് എന്തുകൊണ്ട്

Reporter 1 month ago

രു പുതിയ വസ്ത്രം വാങ്ങിയാല്‍ അത് എത്രയും വേഗം ധരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പുതിയ വസ്ത്രം ധരിക്കുന്നതിന് മുന്‍പ് അത് കഴുകാതെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍.

എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്. അത് എന്തുകൊണ്ടാണെന്ന് അറിയാം.

എന്തുകൊണ്ടാണ് വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കേണ്ടത്

വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന സമയത്ത് ഡൈകള്‍,ഫിനിഷറുകള്‍,മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. ഇത് നാളുകള്‍ കഴിഞ്ഞാലും വസ്ത്രങ്ങളില്‍നിന്നും പോകാറില്ല. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ വൃത്തിയുള്ളതും പുതുമയുള്ളതുമായി കാണപ്പെടുമെങ്കിലും അതില്‍ തുണികൊണ്ടുളള നാരുകള്‍ മാത്രമല്ല ഉള്ളത്.ചുളിവുകള്‍ തടയാന്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് റെസിനുകള്‍,സ്റ്റാര്‍ച്ച്‌ തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിരിക്കാം. മാത്രമല്ല കടകളില്‍ വില്‍ക്കാനിടുമ്പോള്‍ ഈ വസ്ത്രങ്ങള്‍ ഒന്നിലധികം ആളുകള്‍ ധരിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ബാക്ടീരിയ, ഫംഗസ്,വൈറസുകള്‍ ഇവയെല്ലാം വസ്ത്രങ്ങളില്‍ വളരെക്കാലം നിലനില്‍ക്കും.

നിങ്ങള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഉപ്പ് വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള വഴികള്‍

കഴുകി ഉപയോഗിക്കുന്നത് ധരിക്കാന്‍ സുഖം നല്‍കുന്നു

ശുചിത്വത്തിന് പുറമേ നിങ്ങളുടെ പുതിയ വസ്ത്രങ്ങള്‍ കഴുകുന്നത് അവയ്ക്ക് കൂടുതല്‍ ഫിറ്റ്‌നെസ് തോന്നിപ്പിക്കാന്‍ സാധിക്കും. കോട്ടണ്‍ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ചുരുങ്ങാന്‍ സാധ്യതയുണ്ട്. കഴുകുന്നത് അവയെ മൃദുവാക്കാനും ധരിക്കാന്‍ സൗകര്യപ്രദമാക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കണമെന്ന് പറയാറുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ അത് ആവശ്യമില്ലായിരിക്കാം. ജാക്കറ്റുകള്‍ പോലുളള ശരീരവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താത്ത വസ്ത്രങ്ങള്‍ കഴുകേണ്ടതില്ല. അതുപോലെതന്നെ 'ഡ്രൈക്ലീന്‍ മാത്രം' എന്ന ടാഗുള്ള വസ്ത്രങ്ങള്‍ കഴുകരുത്.കാരണം അത് തുണിക്ക് കേടുവരുത്തും. കൂടാതെ മറ്റ് വസ്ത്രങ്ങള്‍ക്ക് മേലെ ധരിക്കുന്ന സ്വെറ്ററുകള്‍ സുരക്ഷിതമാണെന്നാണ് കണക്കാക്കപ്പെടുന്നത്.

പുതിയ വസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിച്ചാല്‍ എന്താണ് സംഭവിക്കുക

സെന്‍സിറ്റീവായ ചര്‍മ്മമാണെങ്കില്‍ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ചൊറിച്ചിലും മറ്റ് അലര്‍ജി പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം.

മുറിച്ച സവാള ഫ്രിഡ്ജില്‍ വയ്ക്കാറുണ്ടോ? സവാള വിഷമായി മാറുമെന്ന് പറയുന്നത് സത്യമോ?

പുതിയ വസ്ത്രങ്ങള്‍ ശരിയായി കഴുകാനുളള മാര്‍ഗങ്ങള്‍

വസ്ത്രങ്ങള്‍ കഴുകുന്നതിന് മുന്‍പ് കെയര്‍ ലേബല്‍ പരിശോധിക്കേണ്ടതുണ്ട്. വസ്ത്രങ്ങള്‍ എങ്ങനെ കഴുകണം എന്നതിനെക്കുറിച്ചുളള നിര്‍ദേശങ്ങള്‍ കെയര്‍ ലേബലില്‍ അടങ്ങിയിട്ടുണ്ട്. ഇത് കേടുപാടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. തണുത്ത വെള്ളത്തില്‍ വസ്ത്രങ്ങള്‍ കഴുകുന്നതാണ് തുണികള്‍ക്ക് സുരക്ഷിതം. മാത്രമല്ല തണലത്ത് ഉണക്കിയെടുക്കാനും ശ്രദ്ധിക്കണം. അധികം വെയില്‍ കൊള്ളാതെ തണലത്തിട്ട് ഉണക്കിയെടുക്കുന്നത് വസ്ത്രങ്ങളിലെ നിറം മങ്ങാതിരിക്കാനും ചുരുങ്ങാതിരിക്കാനും സഹായിക്കുന്നു.

Content Highlights : Why should clothes be washed and reused?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter