Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് കാലവര്‍ഷം കനക്കുന്നു, വിവിധ സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്; 17ഇടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

രാജ്യത്ത് കാലവര്‍ഷം കനക്കുന്നു, വിവിധ സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്; 17ഇടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

Reporter 1 month ago

ന്യൂഡല്‍ഹി: രാജ്യത്ത് കാലവര്‍ഷം കനക്കുന്നു. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഉത്തരേന്ത്യയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി.

അസമില്‍ മരണസംഖ്യ 87ആയി. 7 ജില്ലകളിലായി 1.28 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കാര്‍ഷിക മേഖലയെയും പ്രളയം സാരമായി ബാധിച്ചു. ഒഡീഷയിലെ നാല് ജില്ലകളും പ്രളയ ഭീഷണിയിലാണ്.

ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി-എന്‍സിആര്‍ എന്നിവയുള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച്‌ ഡല്‍ഹിയിലും നോയിഡയിലെ സമീപ ജില്ലകളിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതിനാലാണ് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇന്ന് നാല് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ടും ആറ് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് കേന്ദ്രകാലാസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.




'ജാഗ്രത വേണം'; ലൈംഗികാതിക്രമ കേസുകളില്‍ ജഡ്ജിമാര്‍ക്ക് ദേശീയ ജുഡീഷ്യല്‍ അക്കാദമിയുടെ മാര്‍ഗ നിര്‍ദേശം

അസം, മേഘാലയ, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഇന്ന് (ഓഗസ്റ്റ് 4) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളില്‍ ഇന്ന് യെല്ലോ അലേർട്ടാണ്.

Content Highlights: The monsoon has intensified across India, with weather alerts issued for several states and chances of extremely heavy rainfall in 17 locations.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter