Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: 'ചമ്പത് റായ് ഉള്‍പ്പെടെയുള്ളവ‍ര്‍ക്കെതിരെ കേസെടുക്കണം'; അയോധ്യ ബാര്‍ അസോസിയേഷൻ

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: 'ചമ്പത് റായ് ഉള്‍പ്പെടെയുള്ളവ‍ര്‍ക്കെതിരെ കേസെടുക്കണം'; അയോധ്യ ബാര്‍ അസോസിയേഷൻ

Reporter 2 months ago

ഖ്നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനില്‍ മിശ്ര, അഡ്മിനിസ്ട്രേറ്റർ ഗോപാല്‍ റാവു എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ അയോധ്യ പോലീസില്‍ പരാതി നല്‍കി.

ഇവർക്കും മറ്റ് ട്രസ്റ്റ് ഭാരവാഹികള്‍ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അയോധ്യ ബാർ അസോസിയേഷൻ പരാതി നില്‍കിയിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമി പോലീസ് സ്റ്റേഷനിലാണ് ബാർ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി അഡ്വ. ശൈലേന്ദ്ര കുമാർ ജയ്‌സ്വാള്‍ പരാതി നല്‍കിയിരിക്കുന്നത്.

'ട്രസ്റ്റിലെ എല്ലാ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും അംഗങ്ങളും ഈ മോഷണത്തില്‍ വ്യക്തമായ പങ്കാളികളാണ്. ആസൂത്രിതമായ ഗൂഢാലോചനയിലൂടെ സംഘടിത സംഘമായി പ്രവർത്തിച്ച്‌ ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കുകയും, സംഭവം പുറത്തുവന്നപ്പോള്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ശ്രീരാമനോടും അദ്ദേഹത്തിന്റെ ഭവ്യമായ ക്ഷേത്രത്തോടുമുള്ള കോടിക്കണക്കിന് ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് അനിവാര്യമാണ്' എന്നാണ് അയോധ്യ ബാർ അസോസിയേഷൻ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.




സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തില്‍:ആരോപണവുമായി അഭിജീത്ത് ദീപ്‌കെ

'ഫൈസാബാദ് ബാർ അസോസിയേഷൻ രാമജന്മഭൂമി മുക്തി ആന്ദോളനില്‍ നിർണായകവും സജീവവുമായ പങ്കുവഹിച്ചിരുന്നുവെന്നും അസോസിയേഷനിലെ നിരവധി മുതിർന്ന അഭിഭാഷകർ രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന് വേണ്ടി കോടതികളില്‍ ഹാജരായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അസോസിയേഷനിലെ ആയിരക്കണക്കിന് അംഗങ്ങള്‍ കർസേവ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റിലായിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിനായി അസോസിയേഷനും അംഗങ്ങളും ഗണ്യമായ സാമ്പത്തിക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്നും നിരവധി അംഗങ്ങള്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ക്ഷേത്രത്തിലെ കാണിക്കയായി സമർപ്പിക്കുന്നു'ണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബാർ അസോസിയേഷൻ അംഗങ്ങളെ 'വഞ്ചിക്കപ്പെട്ടവരും ഇരകളുമായ' അവസ്ഥയിലാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഓഡിറ്റില്‍ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയില്‍ യാതൊരു ക്രമക്കേടോ മോഷണമോ കണ്ടെത്തിയിട്ടില്ലെന്ന് ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞതും പരാതിയില്‍ പരാമർശിക്കുന്നുണ്ട്. 'ഭക്തരുടെ സംഭാവനകള്‍ തട്ടിയെടുത്ത സംഭവത്തില്‍ ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവർക്ക് നേരിട്ടുള്ള പങ്കുണ്ടെന്നും വ്യാജവും കെട്ടിച്ചമച്ചതുമായ വിശദീകരണങ്ങളിലൂടെ സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച പണവും ആഭരണങ്ങളും കൈവശം ഉണ്ടായിരുന്ന ട്രസ്റ്റിയായ കൃഷ്ണമോഹനെയാണ് പരാതിക്കാരനാക്കിയതെന്നും ഇത് ദുരൂഹമാണെന്നും' പരാതിയില്‍ ആരോപിക്കുന്നുണ്ട്.




തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് ടിഎംസി വിമത എംഎല്‍എമാര്‍; പാര്‍ട്ടി ചിഹ്നവും ആസ്തിയും ആവശ്യപ്പെട്ടു

രാമക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകരുതെന്ന് അയോധ്യ ബാർ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം ലംഘിച്ച്‌ ആരെങ്കിലും കേസ് ഏറ്റെടുത്താല്‍ അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജയിലിലാക്കപ്പെട്ടിരിക്കുന്നത് ഡ്രൈവർമാരെയും ശുചീകരണ തൊഴിലാളികളെയും പോലുള്ള സാധാരണക്കാരെയാണ്. യഥാർത്ഥ പ്രതികള്‍ ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരാണ് എന്നാല്‍ അധികാരികള്‍ അവരെ സംരക്ഷിക്കുകയാണ് എന്ന ആരോപണവും നേരത്തെ അയോധ്യ ബാർ അസോസിയേഷൻ ഉന്നയിച്ചിരുന്നു.

Content Highlights: The Ayodhya Bar Association has demanded legal action against Champat Rai and others over alleged irregularities in Ram Temple donation funds. Read the latest updates and key details.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter