ഡല്‍ഹി പ്രീമിയർ ലീഗില്‍ വിചിത്ര റണ്ണൗട്ട്. ഇന്നലെ നടന്ന ന്യൂ ഡല്‍ഹി ടൈഗേഴ്സും ഔട്ടർ ഡല്‍ഹി വാരിയേഴ്സും തമ്മില്‍ നടന്ന ത്രില്ലർ പോരാട്ടത്തിലാണ് കാണികളെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ച വിചിത്ര റണ്ണൗട്ട് നടന്നത്.
'മദ്യപാന സംസ്‌കാരം ക്രിക്കറ്റിനൊപ്പം തന്നെയുണ്ട്, കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല'; ബെൻ സ്റ്റോക്സ്
മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ജയിക്കാൻ അവസാന പന്തില്‍ ഔട്ടർ ഡല്‍ഹിക്ക് ഒരു റണ്‍ മാത്രമാണ് വേണ്ടിയിരുന്നത്. ഡല്‍ഹി ബാറ്റർ പ്രഥം സലൂജ മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് വിജയറണ്ണിനായി ഓടി. പന്ത് തടയാൻ മുന്നോട്ട് ഓടിയെത്തിയ ന്യൂ ഡല്‍ഹി ടൈഗേഴ്സ് ക്യാപ്റ്റൻ ഹിമ്മത് സിംഗിന് പന്ത് കയ്യിലൊതുക്കാൻ സാധിച്ചില്ല.
റണ്ണൗട്ട് നഷ്ടമാക്കിയതിന്‍റെ കലിപ്പില്‍ ഹിമ്മത് ദേഷ്യത്തോടെ കാല്‍ കൊണ്ട് പന്ത് തട്ടിയകറ്റി. എന്നാല്‍ ഹിമ്മത് കാലു കൊണ്ട് തട്ടിത്തെറിപ്പിച്ച പന്ത് നേരെ കൊണ്ടത് നോണ്‍ സട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിലായിരുന്നു. ഈ സമയം ബാറ്റർ ക്രീസിന് വെളിയിലായതിനാല്‍ അമ്പയർ ഔട്ട് അനുവദിച്ചു. ഹിമ്മത്തിന്റെ ഈ റണ്ണൗട്ട് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
content highlights:himmat singh bizarre accidental kick run-out viral video dpl

