Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സമരത്തിന് വീണ്ടും ആഹ്വാനം നല്‍കി അഭിജീത് ദിപ്‌കെ; ശനിയാഴ്ച ഡല്‍ഹിയിലെത്തും

സമരത്തിന് വീണ്ടും ആഹ്വാനം നല്‍കി അഭിജീത് ദിപ്‌കെ; ശനിയാഴ്ച ഡല്‍ഹിയിലെത്തും

Reporter 3 weeks ago

ല്‍ഹി: വീണ്ടും സമരാഹ്വാനവുമായി കോക്രോച്ച്‌ ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.

ജൂണ്‍ ആറിന് ശനിയാഴ്ച സമരം നടത്താനാണ് സിജെപി നേതാവ് ആഹ്വാനം നല്‍കിയത്. സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകള്‍ സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അഭിജിത് ദിപ്കെ പറഞ്ഞു.

പ്രതിഷേധത്തിന് വിദ്യാർത്ഥി യൂണിയനുകള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അഭിജിത് ലൈവില്‍ എത്തിയത്. താൻ ശനിയാഴ്ച രാവിലെ 8 മണിക്ക് ഡല്‍ഹി എയർപോർട്ടില്‍ എത്തിച്ചേരുമെന്നും എയർപോർട്ടില്‍ ഇറങ്ങിയ ശേഷം എല്ലാവരും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും അറിയിച്ചു. നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയില്‍, ജന്തർ മന്ദിറില്‍ പ്രതിഷേധിക്കാൻ ഉദ്ദേശിക്കുന്ന വിവരം അവർ പോലീസിനെ അറിയിക്കുമെന്നും ദിപ്കെ പറഞ്ഞു. സിസ്റ്റത്തിന്റെ പോരായ്മകള്‍ കാരണം ബുദ്ധിമുട്ടിലായ ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ക്ക് നീതി ഉറപ്പാക്കുക എന്നതാണ് ഈ സമരത്തിന്റെ ലക്ഷ്യമെന്നാണ് സിജെപി സ്ഥാപകൻ വ്യക്തമാക്കുന്നത്.

തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയൊരു തെറ്റുപോലും സമരത്തെ തകർക്കാനോ അപകീർത്തിപ്പെടുത്താനോ മറ്റുള്ളവർ ഉപയോഗിച്ചേക്കാം. അതിനാല്‍ ഇന്ത്യൻ ഭരണഘടനയില്‍ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട്, സമാധാനപരമായ രീതിയില്‍ ഒത്തുകൂടി പ്രതിഷേധിക്കണമെന്നാണ് സിജെപി സ്ഥാപകൻ നിർദേശിക്കുന്നത്.




കർണാടക കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ; B K ഹരിപ്രസാദിനെ അധ്യക്ഷനായി നിയോഗിച്ച്‌ എഐസിസി

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്‌ഇ മൂല്യനിർണയ ക്രമക്കേടും ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ സർക്കാരിനെതിരെയാണ് യുവാക്കളുടെ പോരാട്ടം. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നാണ് സിജെപിയുടെ ആവശ്യം.

Content Highlights: Cockroach Janata Party founder Abhijeet Dipke has called for another protest, drawing attention with his political statement

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter