Dailyhunt
'സമീര്‍ റിസ്‌വിയെ എന്തിന് ഒഴിവാക്കി'; CSK യ്ക്കെതിരെ ആരാധകര്‍

'സമീര്‍ റിസ്‌വിയെ എന്തിന് ഒഴിവാക്കി'; CSK യ്ക്കെതിരെ ആരാധകര്‍

Reporter 2 weeks ago

ന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണില്‍ തന്റെ മിന്നും ഫോം തുടരുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം സമീര്‍ റിസ്‌വി.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ ഇമ്പാക്‌ട് പ്ലയെർ ആയി ഇറങ്ങിയ താരം 90 റണ്‍സാണ് നേടിയത്. 51 പന്തില്‍ ഏഴ് വീതം സിക്സറുകളും ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

സമീറിന്റെ കരുത്തില്‍ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. ഏപ്രില്‍ ഒന്നിന് ലഖ്നൗവിനെതിരെ 70 റണ്‍സ് നേടിയ പ്രകടനത്തിന് പിന്നാലെയാണ് റിസ്‌വിയുടെ ഈ മാസ്മരിക ഇന്നിംഗ്‌സ്.

സമീര്‍ റിസ്‌വിയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആരാധകര്‍ രംഗത്തെത്തി. 2024-ല്‍ 8.4 കോടി രൂപയ്ക്ക് ടീമിലെത്തിച്ച റിസ്‌വിയെ വെറും അഞ്ച് ഇന്നിംഗ്‌സുകള്‍ക്ക് ശേഷം സിഎസ്‌കെ ഒഴിവാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ സീസണില്‍ വെറും 95 ലക്ഷം രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയ ഈ 22-കാരന്‍ ഇപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

Content Highlights: csk fans unhappy sameer rizvi dropped

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter