Dailyhunt
'സഞ്ജു ചിരിക്കുന്നതുപോലും ഇതുവരെ കണ്ടിട്ടില്ല, താല്‍പര്യമില്ലെങ്കില്‍ മാറിനില്‍ക്കൂ'; പൊട്ടിത്തെറിച്ച്‌ ആരാധകര്‍

'സഞ്ജു ചിരിക്കുന്നതുപോലും ഇതുവരെ കണ്ടിട്ടില്ല, താല്‍പര്യമില്ലെങ്കില്‍ മാറിനില്‍ക്കൂ'; പൊട്ടിത്തെറിച്ച്‌ ആരാധകര്‍

Reporter 3 weeks ago

ന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നത് തുടരുകയാണ് മലയാളി താരം സ‍ഞ്ജു സാംസണ്‍.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിർണായക പങ്കുവഹിച്ചതിന്റെ തിളക്കത്തോടെയാണ് സഞ്ജു സാംസണ്‍ ഐപിഎല്ലിലേക്ക് എത്തിയത്. രാജസ്ഥാൻ റോയല്‍സിന്റെ നായകസ്ഥാനം ഉപേക്ഷിച്ച്‌ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ സഞ്ജുവിനെ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ആരാധകർ സ്വീകരിച്ചത്.

പുതിയ സീസണില്‍ പുതിയ ടീമിനൊപ്പം ചേർന്ന സഞ്ജു, ലോകകപ്പിലെ ഫോം ഐപിഎല്ലിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പലപ്പോഴും ദേശീയ ടീമില്‍ നിരാശപ്പെടുത്തുമെങ്കിലും ഐപിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുക്കാറുള്ള സഞ്ജു ഇത്തവണയും അതാവർത്തിക്കുമെന്നും ആരാധകർ കരുതി. എന്നാല്‍ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്ക സ്കോർ പോലും താരത്തിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. 7 പന്തില്‍ 6, 7 പന്തില്‍ 7, 5 പന്തില്‍ 9 എന്നിങ്ങനെയാണ് ആദ്യ മൂന്നു മത്സരങ്ങളില്‍ സഞ്ജുവിന്റെ സ്കോർ.



റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ആരാധകർ സഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. റണ്‍സ് നേടിയില്ലെങ്കില്‍ പോലും സഞ്ജുവിന് ചെന്നൈയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിക്കാൻ താല്‍പര്യമില്ലെന്നാണ് ആരാധകർ ആരോപിക്കുന്നത്. മനസ് പൂര്‍ണമായും മത്സരത്തിന് നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറച്ച്‌ കളികളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ഒരു ചെന്നൈ ആരാധകന്‍ എക്സില്‍ കുറിച്ചത്.

'പ്രിയപ്പെട്ട സഞ്ജു സാംസണ്‍, നിങ്ങള്‍ക്ക് ഇതില്‍ മാനസികമായി ശ്രദ്ധിക്കാൻ കഴിയുന്നില്ലെങ്കില്‍, കുറച്ച്‌ മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ഇത് കേവലം റണ്ണുകളുടെ മാത്രം പ്രശ്നമല്ല. നിങ്ങളുടെ ശരീര ഭാഷയില്‍ തന്നെ താല്‍പ്പര്യമില്ലായ്മ വളരെ പ്രകടമാണ്. ഓരോ തവണയും നിങ്ങള്‍ക്കുനേരെ ക്യാമറ തിരിയുമ്ബോഴെല്ലാം നിരാശയും മത്സരത്തില്‍ ഇല്ലാത്ത അവസ്ഥയുമാണ് കാണുന്നത്. സത്യം പറഞ്ഞാല്‍ സഞ്ജുവിനെ ഒന്ന് ചിരിച്ചുപോലും കണ്ടിട്ടില്ല. എവിടെപ്പോയി ആവേശം? എവിടെ വിജയദാഹം? ചുരുങ്ങിയത് നിങ്ങള്‍ക്ക് ഇതില്‍ കരുതലുണ്ടെന്ന് എങ്കിലും കാണിക്കൂ. ഇപ്പോള്‍, അത് അങ്ങനെയല്ലെന്നാണ് തോന്നുന്നത്', എന്നാണ് 'മദ്രാസ് മാന്‍' എന്ന ചെന്നൈ ആരാധകന്‍ എക്സില്‍ കുറിച്ചത്.

Content Highlights: Sanju Samson slammed By Fans Over "Disconnected" Performances In IPL 2026

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter