Dailyhunt
'സഞ്ജുവിന് ബൗണ്ടറി നേടാൻ അവസരമൊരുക്കിയതു പോലും ഞങ്ങളുടെ ക‍ൃത്യമായ പ്ലാനിന്റെ ഭാഗം'; റിയാൻ പരാഗ്

'സഞ്ജുവിന് ബൗണ്ടറി നേടാൻ അവസരമൊരുക്കിയതു പോലും ഞങ്ങളുടെ ക‍ൃത്യമായ പ്ലാനിന്റെ ഭാഗം'; റിയാൻ പരാഗ്

Reporter 1 week ago

ന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിലെ സഞ്ജുവിന്റെ അരങ്ങേറ്റം അത്ര ഗംഭീരമായിരുന്നില്ല.

ഓപ്പണിങ് പൊസിഷനില്‍ കളത്തിലെത്തിയ താരത്തിന് ഏഴ് പന്തില്‍ 6 റണ്‍സ് മാത്രമാണ് അക്കൗണ്ടില്‍ ചേർക്കാനായത്. രാജസ്ഥാൻ റോയല്‍സിന്റെ പേസർ നാന്ദ്രെ ബർഗറിന്റെ പന്തില്‍ ബോള്‍‍ഡാകുകയായിരുന്നു. എന്നാല്‍, തങ്ങളുടെ മുൻ ക്യാപ്റ്റനുവേണ്ടി കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആർആറിന്റെ ഇപ്പോഴത്തെ ക്യാപ്റ്റനായ റിയാൻ പരാഗ്.

'സഞ്ജു ആദ്യ പന്തുകളെ നേരിട്ട രീതി കണ്ടപ്പോള്‍ തങ്ങളുടെ പ്ലാനുമായി മുന്നോട്ടുപോകാൻ പ്രോത്സാഹനമായി. സഞ്ജുവിന് ബൗണ്ടറികള്‍ നേടാൻ അവസരമൊരുക്കിയത് പോലും ഞങ്ങളുടെ പ്ലാനിങ്ങിന്റെ ഭാഗമായിരുന്നു'; റിയാൻ പരാഗ് മാധ്യമങ്ങളോട് പറഞ്ഞു. ' ബാറ്ററെ അസ്വസ്ഥമാക്കുന്ന പന്തുകള്‍ എറിയാനായിരുന്നു ഞാൻ പറഞ്ഞിരുന്നത്. ഞങ്ങളുടെ പ്ലാൻ പോലെ തന്നെ എല്ലാം നടപ്പായി'; പരാഗ് പറഞ്ഞു. മത്സരത്തിലെ രണ്ടാം ഓവറിലെ ആറാം പന്തായിരുന്നു സഞ്ജുവിനെ ഡഗ്‌ഔട്ടിലേക്ക് മടക്കി അയച്ചത്. 140 കിലോമീറ്റർ വേഗതയില്‍ വന്ന പന്ത് താരത്തിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച്‌ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു.



മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് 19.4 ഓവറില്‍ 127 റണ്‍സ് എടുക്കാൻ സാധിച്ചുള്ളു. എന്നാല്‍, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 12.1 ഓവറില്‍ കാളി അവസാനിപ്പിച്ചു. 17 പന്തില്‍ 52 റണ്‍സ് നേടിയ വൈഭവ് ടീമിന്റെ ജയത്തില്‍ നിർണായക പങ്ക് വഹിച്ചത്. രാജസ്ഥാന്റെ അടുത്ത മത്സരം ഏപ്രില്‍ നാലിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയും ചെന്നൈ സുവർ കിങ്സിന്റെ അടുത്ത പോരാട്ടം ഏപ്രില്‍ മൂന്നിന് പഞ്ചാബ് കിങ്സിനെതിരെയുമാണ്.

Content highlight: Riyan Parag strategy for Sanju Samson in RR vs CSK

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter