സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഭേദപ്പെട്ട ടോട്ടലുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്.
സി എസ് കെക്കായി സഞ്ജു സാംസണ്‍ (13 പന്തില്‍ 27 റണ്‍സ്), കാർത്തിക് ശർമ( 19 പന്തില്‍ 32 റണ്‍സ്), ഡെവാള്‍ഡ് ബ്രവിസ്( 27 പന്തില്‍ 44 റണ്‍സ്) എന്നിങ്ങനെ തിളങ്ങി. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും സാക്കിബ് ഹുസൈൻ രണ്ട് വിക്കറ്റും നേടി.
ടോസ് നേടിയ രുതുരാജ് ഗെയ്ക്‌വാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും മഹേന്ദ്ര സിംഗ് ധോണി ഇന്ന് കളിച്ചില്ല.
ലഖ്‌നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. ഗുര്‍ജപ്നീത് സിംഗിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈന്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി.
സഞ്ജു ഇന്ത്യൻ ടീമിന്റെ നായകൻ?; സെലക്ടർമാർമാരുടെ നിർണായക യോഗം നാളെ
നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് (+0.027) കുറവായതിനാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിർത്താൻ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയ്ക്ക് ശേഷിച്ച രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫില്‍ എത്തണമെങ്കില്‍ മറ്റ് മത്സരങ്ങളും നിർണായകമാണ്.
12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഹൈദരാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്സ് പത്ത് റണ്‍സിന് ചെന്നൈയെ തോല്‍പിച്ചിരുന്നു.
content highlights: csk-vs-srh-ipl-2026-chennai-set-181-runs-target-for-hyderabad

