Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയില്‍ അന്തരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നടന്നു

സൗദിയില്‍ അന്തരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നടന്നു

Reporter 1 month ago

സൗദി അറേബ്യയിലെ ജിസാനില്‍ അന്തരിച്ച മലയാളി നഴ്സ് ഷേർളി ഡേവിഡ് ജേക്കബിന് (34) ജന്മനാട് വിടചൊല്ലി. പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ സ്വദേശിനിയായ ഷേർളിയുടെ സംസ്കാര ചടങ്ങുകള്‍ റാന്നി കര്യംപ്ലാവ് ഏഴോലി ശാരോണ്‍ ഫെല്ലോഷിപ്പ് ചർച്ച്‌ സെമിത്തേരിയില്‍ നടന്നു.

ജിസാൻ അബു അരിഷ് ആംഡ് ഫോഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ ഒമ്പത് വർഷമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഷേർളി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മാർച്ച്‌ 22-നാണ് അന്ത്യം സംഭവിച്ചത്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ഒമാനില്‍ അപകടത്തില്‍പെട്ട് ഗുരുതര പരിക്കേറ്റ മലയാളിക്ക് കൈത്താങ്ങായി പ്രവാസി അസോസിയഷന്‍

ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളുടെ വസതിയില്‍ പൊതുദർശനത്തിന് വെച്ച ശേഷം അത്യാലിലെ സ്വന്തം ഭവനത്തില്‍ ശുശ്രൂഷകള്‍ നടന്നു. തുടർന്ന് 11.30-ഓടെ സെമിത്തേരിയില്‍ സംസ്കാരം നടത്തി.

Content Highlights: The funeral of a Malayali nurse who died in Saudi Arabia has been conducted, attended by relatives and members of the expatriate community.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter