Dailyhunt
സൗദിയിലെ റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

സൗദിയിലെ റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Reporter 1 week ago

കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുല്‍ മാലിക് ആണ് മരിച്ചത്.

48 വയസായിരുന്നു. അബ്ദുല്‍ മാലിക്കിനെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ മാലിക്കിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിസിഎഫ് റിയാദ് സെൻട്രല്‍ കമ്മറ്റിയുടെ നേതൃനിരയില്‍ സജീവമായിരുന്നു. പ്രവാസലോകത്തെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാട്ടിലും അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു.





നിലവില്‍ മൃതദേഹം റിയാദ് സുമൈഷി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യ: ഷൈല, മക്കള്‍: ഹക്കിം, ഉനൈസ സഹീർ (ദുബായ്), ബാസിത്, മരുമകൻ: സഹീർ (ദുബായ്).

Content Highlights: A Malayali expatriate has died of a heart attack in Riyadh, Saudi Arabia. The incident has saddened the expatriate community.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter