ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം.
വമ്ബൻ താരനിരയും ബഡ്ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രണ്‍ബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സീതയായി സായി പല്ലവിയെ കാസ്റ്റ് ചെയ്തത് ഏറ്റുവും പെര്‍ഫക്ടായി തീരുമാനമാണെന്നാണ് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്. ചിത്രത്തിന്റെ ടീസറിന്റെ സ്പെഷ്യല്‍ സ്ട്രീമിങ് കഴിഞ്ഞ ദിവസം ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്നിരുന്നു. ഇവിടെ വെച്ചായിരുന്നു രണ്‍ബീർ സായി പല്ലവിയെ പ്രശംസിച്ചത്.
'സീതയുടെ വേഷത്തില്‍ സായി പല്ലവിയെ കണ്ട ആദ്യ മാത്രയില്‍ തന്നെ ഞാനും നിതീഷ് തിവാരി സാറും ആ സെക്കന്റില്‍ തിരിച്ചറിഞ്ഞു, സായി പല്ലവിയ്ക്ക് അല്ലാതെ മറ്റൊരാള്‍ക്കും സീതയുടെ റോള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കില്ല എന്ന്. വളരെ അധികം കഴിവുള്ള നടിയാണ് സായി പല്ലവി,' രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. സിനിമയില്‍ വില്ലനായി എത്തുന്നത് യഷ് ആണ്. യാഷിനെയും രണ്‍ബീർ പ്രശംസിക്കുന്നുണ്ട്. 'ഗംഭീരമായൊരു സ്റ്റാര്‍ഡമുള്ള നടനാണ് യാഷ്. രാവണനെ പോലെ പവര്‍ഫുള്‍ ആയിട്ടുള്ള ഒരു കഥാപാത്രത്തെ ചെയ്യാന്‍ അത്രയും ശക്തമായ ഒരു വ്യക്തിത്വമുള്ള, അത്രയധികം സ്ക്രീന്‍ പ്രസന്‍സുള്ള ഒരു നടന് മാത്രമേ സാധിക്കു, അത് യാഷിന്റെ കരങ്ങളില്‍ ഭദ്രമാണെന്നും രണ്‍ബീര്‍ പറഞ്ഞു.
ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രണ്‍ബീർ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒരു ഭാഗത്തില്‍ 75 കോടിയാണ് നടന് ലഭിക്കുക. നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്. രാവണനായി അഭിനയിക്കുന്ന കന്നഡ സൂപ്പര്‍ താരം യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയാണ്. രണ്ട് ഭാഗങ്ങളില്‍ നിന്നുമായി 100 കോടിയാണ് യഷിന് ലഭിക്കുക. ഹനുമാന് ആയി എത്തുന്ന സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയെന്ന നിലയിലാണ്. രാമന്റെ സഹോദരന് ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് ലഭിക്കുന്നത് നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ ഒടിടി റൈറ്റ്സിനായി നിർമാതാവ് നമിത് മല്‍ഹോത്രയ്ക്ക് 700 കോടിയുടെ ഓഫർ ലഭിച്ചെന്നാണ് പുതിയ റിപ്പോർട്ട്. എന്നാല്‍ ഈ ഡീല്‍ നിർമാതാക്കള്‍ നിരസിച്ചെന്നും 1000 കോടിയെങ്കിലും ഒടിടി റൈറ്റ്സ് വഴി ലഭിക്കണമെന്നാണ് നമിത് മല്‍ഹോത്ര പറയുന്നത്. 4000 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. സിനിമയുടെ മറ്റു റൈറ്റ്സുകള് വഴി ചിത്രത്തിന്റെ ബജറ്റ് തിരിച്ചുപിടിക്കാൻ ആണ് നിർമാതാക്കളുടെ ഉദ്ദേശം എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്.
രണ്‍ബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് പുറത്തുവന്നത്. വമ്ബൻ കാൻവാസില്‍ ഒരു വിഷ്വല്‍ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നല്‍കുന്നത്. രാമനായി രണ്‍ബീറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാല്‍ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വല്‍ എഫക്ട്സിന് സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങള്‍ ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകള്‍ എഐ പോലെയുണ്ടെന്നും 4000 കോടിക്ക് മുകളില്‍ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകള്‍ പോലെ തോന്നുന്നില്ല എന്നാണ് കമന്റുകള്‍. ചില ഷോട്ടുകള്‍ ഗംഭീരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും മേക്കേഴ്സ് ഇനിയും വിഎഫ്എക്സ് മെച്ചപ്പെടുത്തണം എന്നാണ് മറ്റുചില അഭിപ്രായങ്ങള്‍.
Content Highlights: Ranbir Kapoor has lauded the performance of Sai Pallavi in the upcoming film Ramayan. He reportedly described her portrayal as impactful and emotionally compelling, highlighting her ability to bring depth to the character. His appreciation has heightened anticipation around the film, with audiences eager to see Sai Pallavi's interpretation on screen.

