Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെനഗലിന് കണ്ണീര്‍! ബെല്‍ജിയത്തിന്റെ ജയം ഇഞ്ചുറി ടൈമില്‍; ആ പെനാല്‍ട്ടി ചതിച്ചോ?

സെനഗലിന് കണ്ണീര്‍! ബെല്‍ജിയത്തിന്റെ ജയം ഇഞ്ചുറി ടൈമില്‍; ആ പെനാല്‍ട്ടി ചതിച്ചോ?

Reporter 3 weeks ago

ഫുട്‌ബോള്‍ ലോകകപ്പ് കണ്ട ഏറ്റവും വലിയ ആവേശപ്പോരാട്ടത്തിനൊടുവില്‍ ബെല്‍ജിയത്തിനായിരുന്നു ജയം. ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ തോല്‍പ്പിച്ചതാകട്ടെ എക്‌സ്ട്രാ ടൈമിലെ ഇഞ്ചുറി സമയത്തെ പെനാല്‍ട്ടി ഗോളിലും.

മത്സരത്തിന്റെ 86 മിനിറ്റുവരെ മുന്നിലുണ്ടായിരുന്ന, അല്ലെങ്കില്‍ പ്രീക്വാര്‍ട്ടര്‍ മുന്നില്‍ കണ്ട സെനഗല്‍ പക്ഷെ, ഞൊടിയിടയിലാണ് അസ്തമിച്ചത്. മൂന്നുമിനിറ്റിന്റെ ഇടവേളകളില്‍ രണ്ടു ഗോളുകള്‍ വീണതോടെ സെനഗല്‍ അസ്തമിച്ചു. എക്‌സ്ട്രാ ടൈം അവരുടെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു. ഒടുവില്‍ കണ്ണീര്‍ മടക്കം.

ലോകകപ്പ് നോക്കൗട്ടിലെ നാടകീയതകള്‍ നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് സെനഗലിനെ 3-2ന് തോല്‍പിച്ച്‌ ബല്‍ജിയം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ 24-ാം മിനിറ്റില്‍ ഹബിബ് ഡിയാരയും രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഇസ്മായില സാറുമാണ് സെനഗലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. എന്നാല്‍ 86-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവും 89-ാം മിനിറ്റില്‍ യോരി ടീലമെന്‍സും സെനഗലിന്റെ വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു. ഒടുവില്‍ എക്‌സ്ട്രാ ടൈമിലെ 120+5-ാം മിനിറ്റില്‍ ടീലമെന്‍സിന്റെ പെനാല്‍റ്റി ഗോള്‍ സെനഗലിന്റെ പതനം പൂര്‍ത്തിയായി.




ബോസ്‌നിയയെ കീഴടക്കി; ആതിഥേയരായ അമേരിക്ക ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍, ഇനി എതിരാളി ബെല്‍ജിയം

തുടക്കംമുതലേ ചൂടുപിടിച്ചതായിരുന്നു മത്സരം. ബെല്‍ജിയവും സെനഗലും മുന്നേറ്റങ്ങളുമായി കുതിച്ചു. 18-ാം മിനിറ്റില്‍ സെനഗല്‍ പ്രതിരോധത്തെ ഭേദിച്ച്‌ ബല്‍ജിയം താരം കെവിന്‍ ഡിബ്രുയ്‌നെ തൊടുത്ത ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. ഒരുവേള ഗോളായേക്കുമോ എന്നുറച്ച ഷോട്ട്. 24-ാം ഹബീബ് ദിയാര സെനഗലിന് വേണ്ടി ഗോളടിച്ചത് ബെല്‍ജിയത്തെ ഞെട്ടിച്ചു. 51-ാം മിനിറ്റില്‍ ഇസ്മായില്‍ സാറും ഗോളടിച്ചതോടെ ബെല്‍ജിയം തകര്‍ന്നു.പിന്നീട് തകര്‍ത്തുകളിച്ച ബെല്‍ജിയം പകരക്കാരനായ റൊമേലു ലുക്കാക്കുവിലൂടെ 86-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് നേരിയ പ്രതീക്ഷ സമ്മാനിച്ചു. മൂന്നുമിനിറ്റിനകം 89-ാം മിനിറ്റില്‍ യുറി ടെയലിമാന്‍സ് ഗോളടിച്ചതോടെ മത്സരം സമനില. പിന്നെ അധികസമയത്തേക്ക്. അവിടെ ഇഞ്ചുറി ടൈമില്‍ സെനഗലിന്റെ കണ്ണീര് വീണു. യുറി ടെയലിമാന്‍സ് രണ്ടാം ഗോളടിച്ചതോടെ ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍.

content highlights: Tears for Senegal! Belgium wins in injury time; Did that penalty cheat them?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter