Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെഞ്ച്വറിക്കരികെ വീണ് ബാബര്‍; നാല് വര്‍ഷത്തിനിടെയുള്ള ആദ്യ സെഞ്ച്വറി നഷ്ടം

സെഞ്ച്വറിക്കരികെ വീണ് ബാബര്‍; നാല് വര്‍ഷത്തിനിടെയുള്ള ആദ്യ സെഞ്ച്വറി നഷ്ടം

Reporter 2 weeks ago

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് സെഞ്ച്വറി നഷ്ടം. 88 റണ്‍സെടുത്ത് നില്‍ക്കവെയാണ് ബാബർ നിർഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായത്.

നാല് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ ആദ്യ സെഞ്ച്വറി സ്വപ്നമാണ് പൊലിഞ്ഞത്. ബാബറിന് സഹതാരം അബ്ദുള്ള ഷഫീഖുമായുള്ള ആശയക്കുഴപ്പമാണ് വിനയായത്. 2022 ഡിസംബറിലാണ് തന്റെ അവസാന സെഞ്ച്വറി താരം നേടിയത്.

റണ്ണിനായി ബാബർ ഓടിയെങ്കിലും നോണ്‍-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഷഫീഖ് ആദ്യം ഓടി തുടങ്ങുകയും പിന്നീട് പിന്തിരിയുകയുമായിരുന്നു. തിരിഞ്ഞോടി ക്രീസിലെത്താൻ ബാബർ ശ്രമിച്ചെങ്കിലും വിൻഡീസ് ഫീല്‍ഡറുടെ ഡയറക്‌ട് ത്രോ സ്റ്റംപ് തകർത്തു.




'ഇനിയെന്ത് തെളിയിക്കണം'; ഷമിയെ വീണ്ടും തഴഞ്ഞതില്‍ BCCI യ്ക്കെതിരെ വിമർശനം

ബാബർ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ തകരുകയും ചെയ്തു. അബ്ദുള്ള ഷഫീഖ് 160 റണ്‍സുമായി പുറത്താകാതെ നിന്നു. 387 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ പാകിസ്താൻ നേടിയത്.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 344 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച വിൻഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് നേടിയിയിട്ടുണ്ട്.

content highlights: babar azam misses out on first century in four years

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter