ഐ പി എല്‍ 2026 സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ പേസര്‍ അശോക് ശര്‍മ. ഇന്നലെ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് 23-കാരനായ ഈ താരം തന്റെ വേഗത കൊണ്ട് വിസ്മയിപ്പിച്ചത്.
മത്സരത്തിന്റെ 16-ാം ഓവറിലെ അവസാന പന്തില്‍ മണിക്കൂറില്‍ 154 കിലോമീറ്റര്‍ വേഗതയിലാണ് അശോക് പന്തെറിഞ്ഞത്.
ഇതോടെ ആന്റിച്ച് നോര്‍ക്കിയെ മറികടന്ന് ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന റെക്കോര്‍ഡ് അശോക് സ്വന്തമാക്കി. ഇതേ ഓവറിലെ നാലാം പന്തില്‍ താരം 150.7 കിലോമീറ്റര്‍ വേഗതയും രേഖപ്പെടുത്തിയിരുന്നു.
'സമീർ റിസ്‌വിയെ എന്തിന് ഒഴിവാക്കി'; CSK യ്ക്കെതിരെ ആരാധകർ
2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 55 ലക്ഷം രൂപയ്ക്ക് ടീമിലെടുത്ത അശോക്, പിന്നീട് രാജസ്ഥാന്‍ റോയല്‍സിലും ഭാഗമായിരുന്നു. 2026ലെ ലേലത്തില്‍ 90 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കിയത്. ഇതുവരെ 11 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുകള്‍ ഈ യുവതാരം വീഴ്ത്തിയിട്ടുണ്ട്.
മത്സരത്തില്‍ പക്ഷെ ഗുജറാത്തിനെ മറികടന്ന് രാജസ്ഥാൻ ആറ് റണ്‍സിന്റെ വിജയം നേടി. രാജസ്ഥാൻ മുന്നോട്ടുവെച്ച 211 റണ്‍സ് പിന്തുടർന്ന ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഗുജറാത്തിനായി സായ് സുദർശൻ 44 പന്തില്‍ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 73 റണ്‍സ് നേടി.
ജുറലിനും ജയ്‌സ്വാളിനും ഫിഫ്റ്റി; ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ
നേരത്തെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് രാജസ്ഥാൻ നേടിയത്. യശ്വസി ജെയ്‌സ്വാളും ധ്രുവ് ജുറലും അർധ സെഞ്ച്വറി നേടി. ജയ്‌സ്വാള്‍ 36 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 55 റണ്‍സാണ് നേടിയത്. ജുറല്‍ 42 പന്തില്‍ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 75 റണ്‍സ് നേടി.
Content Highlights: who is ashok sharma fastest ball ipl 2026 gujarat titans

