Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
STR സാറിനൊപ്പം ചെയ്യാനിരുന്ന പ്രോജക്ടുകള്‍ എങ്ങനെയൊക്കെയോ മുടങ്ങിപ്പോകുന്നു: കയാദു ലോഹര്‍

STR സാറിനൊപ്പം ചെയ്യാനിരുന്ന പ്രോജക്ടുകള്‍ എങ്ങനെയൊക്കെയോ മുടങ്ങിപ്പോകുന്നു: കയാദു ലോഹര്‍

Reporter 4 months ago

ദക്ഷിണേന്ത്യയിലെ പുതിയ താരനിരയില്‍ ശ്രദ്ധേയയാണ് നടി കയാദു ലോഹർ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാമായി നിരവധി ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങുന്നത്.

ഒപ്പം തന്നെ വമ്പൻ പ്രൊജക്ടുകളിലും കയാദു ഭാഗമാണ്.

പക്ഷെ തമിഴില്‍ നടൻ സിലമ്പരസനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച പല ചിത്രങ്ങളും പല കാരണങ്ങളാല്‍ മുടങ്ങിപ്പോയതിനെ കുറിച്ച്‌ സംസാരിക്കുകയാണ് കയാദു ഇപ്പോള്‍. എന്നെങ്കിലും ഇതിനേക്കാളെല്ലാം മികച്ച പ്രൊജക്ടില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കയാദു പറഞ്ഞു. പുതിയ ചിത്രമായ ഇദയം മുരളിയുടെ ഭാഗമായുള്ള പ്രൊമോഷൻ ഇവന്റില്‍ സംസാരിക്കുകയായിരുന്നു അവർ.

'എപ്പോഴൊക്കെ എനിക്ക് എസ്ടിആർ സാറുമായി ഒരു സിനിമ ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മുടങ്ങിപ്പോകും. ചിലപ്പോള്‍ ഷൂട്ട് പറഞ്ഞ തീയതിയില്‍ നിന്നും മുന്നോട്ടാകും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിക്കും. അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകള്‍ ചെയ്യാൻ ഇരുന്നതായിരുന്നു. പക്ഷെ അത് രണ്ടും നടന്നില്ല.



എന്നാല്‍ ഞാൻ വിശ്വസിക്കുന്നത് ഇതെല്ലാം നല്ലതിനാകും എന്നാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം എനിക്ക് സിനിമ ചെയ്യാനാകും. അന്ന് ഏറ്റവും മികച്ച, ഗംഭീരമായ സിനിമയായി അത് മാറും എന്നാണ് എന്റെ വിശ്വാസം. ആ നിമിഷം യൂണിവേഴ്‌സ് എനിക്ക് ഒരുക്കിനല്‍കും,' കയാദു പറഞ്ഞു.

അതേസമയം കയാദുവിന്റേതായി നിരവധി സിനിമകളാണ് സ്‌ക്രീനില്‍ എത്താൻ ഒരുങ്ങുന്നത്. ഇദയം മുരളിയ്ക്ക് പിന്നാലെ മലയാളത്തില്‍ ഐ ആം ഗെയിം, തെലുങ്കില്‍ പാരഡൈസ് എന്നീ ചിത്രങ്ങള്‍ തിയേറ്ററിലെത്തും. ഇമ്മോർട്ടല്‍, താരം, സൂര്യ 48 തുടങ്ങിയവയാണ് കയാദു ഭാഗമാകുന്ന മറ്റ് ചിത്രങ്ങള്‍.

Content Highlights: Kayadu Lohar says the projects with actor Simbu STR is getting cancelled repeatedly for various reasons.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter