Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുരാജ്, കോട്ടയം നസീര്‍, ഹക്കീം ഷാ, ഇനി വരാനുള്ളത്.. 'L' ; ജയിലര്‍ 2 പ്രൊമോയില്‍ നിറഞ്ഞ് മലയാളി താരങ്ങള്‍

സുരാജ്, കോട്ടയം നസീര്‍, ഹക്കീം ഷാ, ഇനി വരാനുള്ളത്.. 'L' ; ജയിലര്‍ 2 പ്രൊമോയില്‍ നിറഞ്ഞ് മലയാളി താരങ്ങള്‍

Reporter 4 months ago

2023ല്‍ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം 'ജയിലറി'ന്റെത്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമ പല റെക്കോഡുകള്‍ തകർത്താണ് മുന്നേറിയത്.

സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ റീലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ വർഷം ഒക്ടോബർ 15 ന് ചിത്രം ആഗോള റിലീസ് ആയി തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ നിറഞ്ഞ് നില്‍ക്കുന്നത് മുഴുവൻ മലയാളി താരങ്ങള്‍ ആണ്.




'മൂന്ന് മാസം കൊണ്ട് 16 കിലോ കുറഞ്ഞു', ഒസംപിക് കുത്തിവെപ്പിലൂടെ വണ്ണം കുറച്ചതിനെക്കുറിച്ച്‌ സൗഭാഗ്യ

സുനില്‍ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവരെ പ്രൊമോയില്‍ കാണാം. ഒപ്പം സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണിന്റെ ക്ലോസ് അപ്പ് ഷോട്ടും അവതരിപ്പിക്കുന്നുണ്ട്. പ്രൊമോയ്ക്ക് പിന്നാലെ മോഹൻലാല്‍ എവിടെ എന്ന് തേടുകയാണ് ആരാധകർ. ജയിലർ ആദ്യ ഭാഗത്തില്‍ മാത്യു എന്ന കഥാപാത്രമായി കാമിയോ റോളിലെത്തി മോഹൻലാല്‍ ഞെട്ടിച്ചിരുന്നു. രണ്ടാം ഭാഗത്തിലും നടൻ എത്തുന്നുണ്ട്. മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്.




'അവള്‍ ഒരു സൂപ്പർ സ്റ്റാർ, ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും സാമന്ത ചേസിങ് സീനില്‍ അഭിനയിച്ചു', പ്രശംസിച്ച്‌ സംവിധായിക

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. ചിത്രത്തില്‍ ബോളിവുഡ് താരം ഹൃത്വിക് റോഷനും ഒരു കാമിയോ വേഷത്തില്‍ വരുന്നുണ്ട്.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. മോഹൻലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും. ചിത്രത്തില്‍ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു.

Content Highlights: The promo of Jailer 2 highlights Malayalam actors including Suraj, Kottayam Nazeer, and Hakeem Shah, creating buzz around the upcoming film.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter