Dailyhunt
തലയില്‍ കെട്ട് വന്നത് വിഗ്ഗ് ഇല്ലാത്തത് കൊണ്ട്,' ആ ഐഡിയ നസീര്‍ സാറിന്റേത്; ബാലചന്ദ്ര മേനോൻ

തലയില്‍ കെട്ട് വന്നത് വിഗ്ഗ് ഇല്ലാത്തത് കൊണ്ട്,' ആ ഐഡിയ നസീര്‍ സാറിന്റേത്; ബാലചന്ദ്ര മേനോൻ

Reporter 1 week ago

ലയാള സിനിമയിലെ ഓള്‍റൗണ്ടര്‍ ആണ് ബാലചന്ദ്ര മേനോന്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കൊപ്പം നായക വേഷവും ക്യാരക്റ്റര്‍ റോളുകളുമൊക്കെ ചെയ്ത് തലമുറകളുടെ മനസില്‍ ഇടംനേടിയ ആളാണ് ബാലചന്ദ്ര മേനോന്‍.

മറ്റ് സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാലചന്ദ്ര മേനോൻ എന്ന കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍ ഓര്മ വരുന്ന രൂപം തയില്‍ ഒരു കേട്ട് കെട്ടി നില്‍ക്കുന്നതാണ്. ഈ കേട്ട് എങ്ങനെ വന്നു എന്നതിനെ കുറിച്ച്‌ പറയുകയാണ് അദ്ദേഹം ഇപ്പോള്‍. വിഗ്ഗ് വരാതിരുന്നതിനാല്‍ കാര്യം നിസാരം എന്ന സിനിമയുടെ സെറ്റില്‍ വെച്ച്‌ തനിക്ക് തലയില്‍ ആ കേട്ട് കെട്ടി തന്നത് നസീർ ആയിരുന്നുവെന്ന് പറയുകയാണ് നടൻ.




ലിയോയുടെ റെക്കോർഡ് കാറ്റില്‍ പറത്തി ഹാഷിറും പിള്ളേരും; അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 5 കോടിയിലേറെ നേടി വാഴ2

തലയില്‍ കെട്ട് ആരംഭിക്കുന്നത് 'കാര്യം നിസാരം' എന്ന സിനിമയിലാണ്. നസീർ സാറാണ് സിനിമയില്‍, ഇപ്പോഴും എനിക്ക് അദ്ദേഹത്തിനോട് ബഹുമാനമാണ്. അദ്ദേഹത്തിനൊപ്പമാണ് കോമ്പിനേഷൻ. ഞാൻ മോട്ടോർ മെക്കാനിക്കാണ്. എനിക്ക് തലയില്‍ വെക്കേണ്ട വിഗ്ഗ് അന്ന് മദ്രാസില്‍ നിന്ന് വന്നില്ല. ഒരു ദിവസത്തെ ഷൂട്ടിംഗ് നടക്കില്ല അന്ന്. അതൊക്കെ പ്രൊഡ്യൂസർക്ക് നഷ്ടമുണ്ടാകും. ഞാൻ സിനിമ ചെയ്യുമ്പോള്‍ പ്രൊഡ്യൂസറുടെ സാമ്പത്തിക ഭദ്രതയെ കുറിച്ച്‌ ചിന്തിക്കുന്ന ആളാണ്. നമ്മള്‍ ഇവിടെ ഭാവന കണ്ടിരിക്കാൻ പറ്റില്ല. അവിടെ പ്രൊഡ്യൂസറുടെ തറവാടിന്റെ അവസാന കമ്പ് ഊരുക ആയിരിക്കും.




സീതയുടെ വേഷം ചെയ്യാൻ സായി പല്ലവിയ്ക്ക് അല്ലാതെ മറ്റാർക്കും ആകില്ല,' നടിയെ പുകഴ്ത്തി രണ്‍ബീർ

എന്നെ നസീർ സാർ വളരെ സൂക്ഷമായി ശ്രദ്ധിച്ചു, എന്ത് പറ്റി? എന്താണ് പ്രശ്നം എന്ന് ചോദിച്ചു. വിഗ്ഗ് വന്നില്ല എന്ന് പറഞ്ഞു. അന്ന് എനിക്ക് വിഗ്ഗിന്റെ ആവശ്യം ഇല്ല. എന്നാലും ഒന്നുകൂടെ ശരിയാക്കാം കരുതിയാണ്. വിഗ്ഗ് വേണോ പടത്തില്‍ എന്ന് ചോദിച്ചു.. അവിടെ വർക്ക് ഷാപ്പില്‍ ജോലി നടക്കുന്നത്. അവിടെ നിന്ന് ഒരാള്‍ വന്നു. നസിർ സാർ എന്നോട് പറഞ്ഞു അദ്ദേഹത്തെ ഒന്ന് സൂക്ഷിച്ച്‌ നോക്കാൻ. അപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ ഒരു കെട്ടുണ്ട്. എങ്ങനെ ഉണ്ട് അത് എന്ന് ചോദിച്ചു. ഇതുപോരെ എന്ന് ചോദിച്ചു. കൊള്ളാം എന്ന് ഞാനും പറഞ്ഞു. തലയില്‍ കെട്ട് ശരിയിക്കും നസീർ സാർ കണ്ടുപിടിച്ചതാണ്. അത് എന്റെ കൃതി ഒന്നും അല്ല. അത് കെട്ടി തന്നതും നസീർ സാർ ആണ്,' ബാലചന്ദ്ര മേനോൻ പറഞ്ഞു.

Content Highlights: Balachandra Menon shared an interesting behind-the-scenes anecdote involving Prem Nazir. He revealed that the distinctive head knot look seen in a film was not originally planned but came about due to the unavailability of a wig. It was Prem Nazir himself who suggested tying the hair into a knot, which eventually became a memorable visual element. The revelation highlights the creative spontaneity often seen in classic Malayalam cinema.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter