Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'തല'യില്ലെങ്കിലും ചിന്ന തലയുണ്ട്; ധോണിയുടെ സര്‍വകാല റെക്കോര്‍ഡ് തിരുത്തി സഞ്ജു

'തല'യില്ലെങ്കിലും ചിന്ന തലയുണ്ട്; ധോണിയുടെ സര്‍വകാല റെക്കോര്‍ഡ് തിരുത്തി സഞ്ജു

Reporter 1 day ago

ണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മിന്നും പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. 13 പന്തുകള്‍ മാത്രം നേരിട്ട താരം ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കം 27 റണ്‍സാണ് നേടിയത്.

ഇതോടെ ഈ സീസണില്‍ താരം ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 477 റണ്‍സ് നേടി. 2013 ല്‍ മഹേന്ദ്ര സിംഗ് ധോണി 461 റണ്‍സ് നേടിയിരുന്നു. ഒരു സീസണില്‍ ചെന്നൈയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡും ഇതോടെ സഞ്ജു തിരുത്തി.

മത്സരത്തില്‍ ചെന്നൈ 11 . 3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 100 കടന്നു. സഞ്ജുവിനെ കൂടാതെ 19 പന്തില്‍ 32 റണ്‍സ് നേടി കാർത്തിക് ശർമ തിളങ്ങി. രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. 21 പന്തില്‍ 15 റണ്‍സ് മാത്രം നേടി രുതുരാജ് നിരാശപെപ്പടുത്തി.

ടോസ് നേടിയ രുതുരാജ് ഗെയ്ക്‌വാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നുവെങ്കിലും മഹേന്ദ്ര സിംഗ് ധോണി ഇന്ന് കളിക്കില്ല.

ലഖ്‌നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ചെന്നൈ ഒരു മാറ്റം വരുത്തി. ഗുര്‍ജപ്നീത് സിംഗിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈന്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി.

മൂന്ന് സ്ഥാനങ്ങള്‍ക്ക് വേണ്ടി ഏഴ് ടീമുകള്‍; പ്ലേ ഓഫിലേക്ക് ആരെല്ലാം!

നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റുള്ള ചെന്നൈ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് (+0.027) കുറവായതിനാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിർത്താൻ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈയ്ക്ക് ശേഷിച്ച രണ്ട് കളിയും ജയിച്ചാലും പ്ലേ ഓഫില്‍ എത്തണമെങ്കില്‍ മറ്റ് മത്സരങ്ങളും നിർണായകമാണ്.

12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഹൈദരാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്സ് പത്ത് റണ്‍സിന് ചെന്നൈയെ തോല്‍പിച്ചിരുന്നു.

content highlights: sanju-samson-breaks-ms-dhoni-ipl-record-csk

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter