Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തോല്‍വിയറിയാത്ത നായകൻ!; രഹാനെയുടെ പടിയിറക്കം അപൂര്‍വ റെക്കോര്‍ഡോടെ

തോല്‍വിയറിയാത്ത നായകൻ!; രഹാനെയുടെ പടിയിറക്കം അപൂര്‍വ റെക്കോര്‍ഡോടെ

Reporter 3 weeks ago

ക്രിക്കറ്റിനോട് ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ് അജിങ്ക്യാ രഹാനെ. അദ്ദേഹം തന്നെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

38-കാരനായ രഹാനെ ഈവര്‍ഷം നടന്ന ഐപിഎലിലാണ് അവസാനമായി കളിച്ചത്. അടുത്തിടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, 17 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയറിന് ഒടുവില്‍ അദ്ദേഹം തിരശ്ശീലയിടുകയായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചവരില്‍ തോല്‍വി അറിയാത്ത ക്യാപ്റ്റനെന്ന നേട്ടവുമായിട്ടാണ് രഹാനെ മടങ്ങുന്നത്. നായകനായി ഇറങ്ങിയ 6 ടെസ്റ്റുകളില്‍ 4 എണ്ണത്തില്‍ ജയം നേടുകയും 2 എണ്ണം സമനിലയിലാക്കുകയും ചെയ്ത അദ്ദേഹം ഒരു മത്സരത്തില്‍ പോലും പരാജയം അറിഞ്ഞിട്ടില്ല.




അജിന്‍ക്യ രഹാനെ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ഇന്ത്യക്കായി 38 ടെസ്റ്റ് ക്യാപ്റ്റന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നാല് പേര്‍ മാത്രമാണ് തോല്‍വി അറിയാതെ പദവി വിട്ടിട്ടുള്ളത്. കെ ശ്രീകാന്ത് (4 ടെസ്റ്റുകള്‍), ഹേമു അധികാരി, രവി ശാസ്ത്രി (ഓരോ ടെസ്റ്റ് വീതം) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് താരങ്ങള്‍.

content highlights:ajinkya rahane retires unbeaten-= captaincy record indian cricket

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter