Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തുടക്കം പ്ലാനില്‍ ഇല്ലായിരുന്നു, ശിവകാര്‍ത്തികേയനും ആയുഷ്മാൻ ഖുറാനയ്ക്കും വേണ്ടി സിനിമ എഴുതിയിരുന്നു: ജൂഡ് ആന്തണി

തുടക്കം പ്ലാനില്‍ ഇല്ലായിരുന്നു, ശിവകാര്‍ത്തികേയനും ആയുഷ്മാൻ ഖുറാനയ്ക്കും വേണ്ടി സിനിമ എഴുതിയിരുന്നു: ജൂഡ് ആന്തണി

Reporter 5 days ago

വിസ്മയ മോഹൻലാല്‍ ചിത്രം തുടക്കത്തിന്റെ റിലീസിന്റെ തിരക്കുകളിലാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തില്‍ മോഹൻലാലും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.

ആഗസ്റ്റ് ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ തുടക്കത്തിന് മുൻപ് ഹിന്ദിയില്‍ ആയുഷ്മാൻ ഖുറാനയെ വെച്ചും തമിഴില്‍ ശിവകാർത്തികേയനെ വെച്ചും സിനിമകള്‍ പ്ലാൻ ചെയ്തിരുന്നു എന്ന് പറയുകയാണ് ജൂഡ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.




അവസാന നിമിഷത്തെ സാമ്പത്തിക പ്രതിസന്ധി; കടം വാങ്ങി; കറുപ്പിന്റെ റിലീസില്‍ ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

'തുടക്കം ഞാൻ സംവിധാനം ചെയ്യാൻ പ്ലാനിലുള്ള സിനിമ ആയിരുന്നില്ല. എംവി കൈരളി എന്ന കപ്പല്‍ കാണാതായതിനെക്കുറിച്ച്‌ ഒരു സിനിമ ചെയ്യാൻ എനിക്ക് പ്ലാൻ ഉണ്ടായിരുന്നു. ഹിന്ദിയില്‍ ആയുഷ്മാൻ ഖുറാനയ്ക്ക് ഒപ്പം ഒരു സിനിമ പ്ലാനിലുണ്ടായിരുന്നു അതിന്റെ സ്ക്രിപ്റ്റും നടക്കുന്നുണ്ടായിരുന്നു. ഒപ്പം തമിഴില്‍ ശിവകാർത്തികേയനെ വെച്ചും ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. ഞാൻ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു പക്ഷെ ഒന്നും കംപ്ലീറ്റ് ആയില്ല. എന്നാല്‍ പിന്നീട് ഞാൻ ഇങ്ങനെ അല്ലല്ലോ സിനിമ ചെയ്തുകൊണ്ടിരുന്നത് എന്ന സത്യം ഞാൻ മനസിലാക്കി. 2018 നു മുൻപ് ഒരു സിനിമ എഴുതി അത് ഷൂട്ട് ചെയ്തു, അത് റിലീസ് ചെയ്തു ആ സിനിമയുടെ ഔട്ട്പുട്ട് ആസ്വദിച്ച്‌ ശേഷമാണ് അടുത്ത് എന്ത് ചെയ്യണമെന്ന് ഞാൻ ആലോചിച്ചിരുന്നത്. എന്നാല്‍ 2018 ന് ശേഷം എനിക്ക് ഒരുപാട് ഓഫറുകളും കോളുകളും വന്നു', ജൂഡിന്റെ വാക്കുകള്‍.




തുടക്കത്തില്‍ ലാലേട്ടൻ റഫറൻസുകള്‍ ഇല്ല, പുട്ടിന് പീര പോലെ കുറച്ച്‌ സംഘട്ടനം സിനിമയില്‍ ഉണ്ട്: ജൂഡ് ആന്തണി ജോസഫ്

ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് തുടക്കം. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights: Jude Anthany shared that the project was not part of the original plan and that the script was initially written with Sivakarthikeyan and Ayushmann Khurrana in mind. The filmmaker revealed details about the film's early development.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter