Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉരുളക്കിഴങ്ങ് മുറിക്കുമ്പോള്‍ കറുത്ത നിറമുണ്ടോ? മുള വന്നത് ഉപയോഗിക്കുന്നത് അപകടമാണോ?

ഉരുളക്കിഴങ്ങ് മുറിക്കുമ്പോള്‍ കറുത്ത നിറമുണ്ടോ? മുള വന്നത് ഉപയോഗിക്കുന്നത് അപകടമാണോ?

Reporter 2 weeks ago

രുളക്കിഴങ്ങ് വാങ്ങുമ്പോള്‍ വലിപ്പവും പുറംതൊലിയുടെ നിറവും മാത്രം നോക്കി വാങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പുറത്ത് നല്ലതായി തോന്നുന്ന ഉരുളക്കിഴങ്ങ് മുറിച്ചുനോക്കുമ്പോള്‍ അകത്ത് കറുത്തതോ തവിട്ടുനിറത്തിലുള്ളതോ ആയ ഭാഗങ്ങള്‍ കാണാറുണ്ട്.

ചിലപ്പോള്‍ ചുളിവുകളും അമിതമായ മൃദുത്വവും ഉണ്ടായേക്കാം.

മുറിക്കുമ്പോള്‍ കറുപ്പ് അല്ലെങ്കില്‍ തവിട്ട് നിറം കണ്ടാല്‍?

ഉരുളക്കിഴങ്ങ് മുറിക്കുമ്പോള്‍ അകത്ത് കറുപ്പ്, കടുംതവിട്ട് നിറത്തിലുള്ള ഭാഗങ്ങള്‍ കാണുന്നുണ്ടെങ്കില്‍ മറ്റ് ചില ലക്ഷണങ്ങളും കൂടി പരിശോധിക്കണം. ഉരുളക്കിഴങ്ങ് വളരെ മൃദുവായിരിക്കുക, ദുര്‍ഗന്ധം ഉണ്ടാകുക, അഴുകിയതുപോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം കറുത്ത ഭാഗങ്ങളും കാണുന്നുണ്ടെങ്കില്‍ അത് കഴിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

എന്നാല്‍ ചെറിയൊരു കറുത്ത പാട് മാത്രം കണ്ടതുകൊണ്ട് എല്ലായ്‌പ്പോഴും ഉരുളക്കിഴങ്ങ് മുഴുവന്‍ കേടായെന്ന് പറയാനാകില്ല. ഉരുളക്കിഴങ്ങിന് ഉണ്ടായ ചതവോ കേടുപാടുകളോ കാരണം നിറവ്യത്യാസം ഉണ്ടാകാം. അതിനാല്‍ കറുത്ത ഭാഗത്തോടൊപ്പം മൃദുത്വം, ദുര്‍ഗന്ധം തുടങ്ങിയ ലക്ഷണങ്ങളുണ്ടോ എന്നതാണ് പ്രധാനമായി നോക്കേണ്ടത്.




പുഴുങ്ങിയ മുട്ട മുറിയ്ക്കുമ്പോള്‍ മഞ്ഞക്കരുവിന് ചുറ്റും ചാരനിറത്തിലോ പച്ച നിറത്തിലോ ഉളള വളയം ശ്രദ്ധിച്ചിട്ടുണ്ടോ

കടയില്‍ നിന്ന് വാങ്ങുമ്പോള്‍ നല്ല ഉരുളക്കിഴങ്ങ് എങ്ങനെ തിരിച്ചറിയാം?

നല്ല ഉരുളക്കിഴങ്ങ് സാധാരണയായി ഉറച്ചതായിരിക്കും. കൈകൊണ്ട് അമര്‍ത്തുമ്പോള്‍ വളരെ മൃദുവായി തോന്നുന്നവ ഒഴിവാക്കുന്നതാണ് നല്ലത്. ഇതോടൊപ്പം തൊലിയും ശ്രദ്ധിക്കണം.

  • അധികം ചുളിഞ്ഞ തൊലിയുള്ളത്
  • വലിയ കറുത്ത പാടുകളുള്ളത്
  • ചതഞ്ഞതോ കേടായതോ ആയ ഭാഗങ്ങളുള്ളത്
  • അമിതമായി മൃദുവായത്
  • ദുര്‍ഗന്ധമുള്ളത്

ഇത്തരത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.




ചുവന്ന മുളകിന് നല്ല എരിവാണ്; ഇന്ത്യയിലെ ചില്ലി ക്യാപ്പിറ്റല്‍ എവിടെയാണെന്ന് അറിയാമോ?

പൂപ്പല്‍ കണ്ടാല്‍ എന്തുചെയ്യണം?

ഉരുളക്കിഴങ്ങില്‍ വ്യക്തമായി പൂപ്പല്‍ കണ്ടാല്‍ അത് മുറിച്ചുമാറ്റി ബാക്കി ഭാഗം ഉപയോഗിക്കുന്ന പതിവ് ഒഴിവാക്കുന്നതാണ് നല്ലത്. പൂപ്പല്‍ പുറത്തു കാണുന്നതിലും കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടാകാം. അതുപോലെ സാധാരണ ഉരുളക്കിഴങ്ങിന് മണ്ണിന്റെ നേരിയ ഗന്ധമുണ്ടാകാം. എന്നാല്‍ ശക്തമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കേടായതിന്റെ സൂചനയായിരിക്കാം.

പച്ച നിറമുള്ള ഉരുളക്കിഴങ്ങ് സൂക്ഷിക്കണം

വെളിച്ചം കൂടുതലായി ലഭിക്കുമ്പോള്‍ ഉരുളക്കിഴങ്ങ് തൊലിയില്‍ പച്ച നിറം വരാം. ഈ പച്ച നിറം ക്ലോറോഫില്‍ മൂലമാണ്. എന്നാല്‍ ഇതോടൊപ്പം സോളനൈന്‍ പോലുള്ള ഗ്ലൈക്കോആല്‍ക്കലോയിഡുകളുടെ അളവും ഉയര്‍ന്നേക്കാം. അതിനാല്‍ തൊലി മുഴുവന്‍ പച്ചയായി മാറിയതോ വലിയ തോതില്‍ പച്ച നിറം വന്നതോ ആയ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലത്. വീട്ടില്‍ ഉരുളക്കിഴങ്ങ് സൂക്ഷിക്കുമ്പോഴും നേരിട്ട് വെളിച്ചം ലഭിക്കാത്ത, തണുത്തതും വരണ്ടതുമായ സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്.




മുട്ട കഴുകി സൂക്ഷിക്കരുത് അപകടമാണ്; കാരണം എന്താണെന്നല്ലേ?

ഉരുളക്കിഴങ്ങ് മുളച്ചാല്‍?

ഉരുളക്കിഴങ്ങില്‍ ചെറിയ മുളകള്‍ വരുന്നത് അത് ഏറെക്കാലം സൂക്ഷിച്ചുവെന്നതിന്റെ സൂചനയാണ്. മുള വരുന്നതിനൊപ്പം ഗ്ലൈക്കോആല്‍ക്കലോയിഡുകളുടെ അളവ് കൂടാനും സാധ്യതയുണ്ട്. ചെറിയ മുളകള്‍ മാത്രമാണെങ്കില്‍ മുളയും അതിന് ചുറ്റുമുള്ള ഭാഗവും നീക്കം ചെയ്ത് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ വലിയ തോതില്‍ മുളച്ചതും ചുരുങ്ങിയതും മൃദുവായതും പച്ചനിറം വന്നതുമായ ഉരുളക്കിഴങ്ങ് ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.

ഉരുളക്കിഴങ്ങ് എത്ര ദിവസം സൂക്ഷിക്കാം?

ഉരുളക്കിഴങ്ങ് ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ കുറച്ചുകാലം കേടാകാതെ ഇരിക്കും. തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നത് കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കും. സാധാരണ റൂം ടെമ്പറേച്ചറില്‍ സൂക്ഷിച്ചാല്‍ താരതമ്യേന വേഗത്തില്‍ മുളയ്ക്കുകയോ കേടാകുകയോ ചെയ്യാം.

അതുകൊണ്ട് ഉരുളക്കിഴങ്ങ് വാങ്ങുമ്പോള്‍ നിറം മാത്രം നോക്കാതെ അതിന്റെ ഉറപ്പ്, തൊലി, പാടുകള്‍, മുളകള്‍, ഗന്ധം എന്നിവ കൂടി പരിശോധിക്കുക. മുറിച്ചുനോക്കുമ്പോള്‍ കറുത്ത ഭാഗത്തോടൊപ്പം അഴുകലിന്റെ ലക്ഷണങ്ങളും കാണുന്നുണ്ടെങ്കില്‍ അത് കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Content Highlights :Pay attention if you notice black or brown patches when cutting potatoes. Is it dangerous to use potatoes that have sprouted

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter