Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈഭവ് രണ്ടും കല്‍പ്പിച്ച്‌!; ഗെയ്‌ലിനെയും തൂക്കുമോ?; റെക്കോര്‍ഡുകള്‍ തൊട്ടടുത്ത്

വൈഭവ് രണ്ടും കല്‍പ്പിച്ച്‌!; ഗെയ്‌ലിനെയും തൂക്കുമോ?; റെക്കോര്‍ഡുകള്‍ തൊട്ടടുത്ത്

Reporter 5 days ago

വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് നിർണായക മത്സരത്തില്‍ രാജസ്ഥാന് തുണയായത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഏഴുവിക്കറ്റിനാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്.

ലഖ്‌നൗ ഉയർത്തിയ 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. വൈഭവ് 38 പന്തില്‍ നിന്ന് 93 റണ്‍സുമായി വിജയശില്‍പ്പിയായി. മത്സരത്തിലെ പ്രകടനത്തോടെ ഒട്ടേറെ റെക്കോഡുകളും താരം സ്വന്തമാക്കി.

ഏഴുഫോറും പത്ത് സിക്‌സറും വൈഭവിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അതായത് 93 റണ്‍സില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരം ഓടിയെടുത്തത്. 88 റണ്‍സും പിറന്നത് ബൗണ്ടറികളില്‍ നിന്നാണ്.

ചെപ്പോക്കിലെ പിണക്കം മാറി; അടുത്ത കൂട്ടുകാരായി സഞ്ജുവും ക്ലാസനും

സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വൈഭവ് ഒന്നാമതെത്തി. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 579 റണ്‍സാണ് വൈഭവിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 563 റണ്‍സുമായി മിച്ചല്‍ മാർഷാണ് രണ്ടാമത്. ഒരു ഐപിഎല്‍ സീസണില്‍ 500 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്.

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും വൈഭവിനായി. നിലവില്‍ 53 സിക്‌സറാണ് വൈഭവ് ഈ സീസണില്‍ നേടിയത്.

content highlights:vaibhav-sooryavanshi-chasing-chris-gayle-ipl-sixes-record-

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter