Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈറ്റിലയില്‍ സെയില്‍സ് ഗേളിനെ കബളിപ്പിച്ച്‌ അജ്ഞാതന്‍ പണം തട്ടിയെന്ന് പരാതി

വൈറ്റിലയില്‍ സെയില്‍സ് ഗേളിനെ കബളിപ്പിച്ച്‌ അജ്ഞാതന്‍ പണം തട്ടിയെന്ന് പരാതി

Reporter 3 weeks ago

കൊച്ചി: വൈറ്റിലയിലെ കടയില്‍ നിന്ന് സെയില്‍സ് ഗേളിനെ കബളിപ്പിച്ച്‌ പണം തട്ടിയതായി പരാതി. വൈറ്റിലയിലെ ഹെര്‍ ഡേ എന്ന കടയില്‍ നിന്നാണ് അജ്ഞാതന്‍ പണം തട്ടിയത്.

കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനെ എത്തിയാണ് അജ്ഞാതന്‍ പണം തട്ടിയത്. സെയില്‍സ് ഗേളിന്റെ കയ്യില്‍ നിന്നും ആറായിരം രൂപയാണ് ഇയാള്‍ വാങ്ങിയത്. മാസ്‌ക് ധരിച്ച്‌ വന്നയാള്‍ പണം വാങ്ങി പെട്ടെന്ന് തന്നെ കടയില്‍ നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസില്‍ കൈമാറി പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: A complaint has been filed in Vyttila alleging that an unidentified person cheated a sales girl and took money from her.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter