Dailyhunt
'വംശീയതയ്‌ക്കെതിരെ ഒറ്റക്കെട്ട്'; ലാമിൻ യമാലിന് പിന്തുണയുമായി വിനീഷ്യസ് ജൂനിയര്‍

'വംശീയതയ്‌ക്കെതിരെ ഒറ്റക്കെട്ട്'; ലാമിൻ യമാലിന് പിന്തുണയുമായി വിനീഷ്യസ് ജൂനിയര്‍

Reporter 3 weeks ago

ഴിഞ്ഞ ദിവസം നടന്ന ഈജിപ്ത് - സ്പെയിൻ രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ ഒരു വിഭാഗം കാണികള്‍ നടത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെ സ്പാനിഷ് കൗമാര താരം ലാമിൻ യമാല്‍ രംഗത്തെത്തിയിരുന്നു.

ബാഴ്‌സലോണ ആർസിഡിഇ സ്റ്റേഡിയത്തില്‍ വച്ച്‌ നടന്ന മത്സരത്തിനിടെയായിരുന്നു ആ സംഭവം അരങ്ങേറിയത്. ഇപ്പോള്‍ താരത്തിന് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ.

'വംശീയതയ്‌ക്കെതിരായ ഈ പോരാട്ടം എന്നെപ്പോലെ തന്നെ ലാമിൻ യമാലിനും തുടരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് പണമുണ്ട്, പക്ഷേ പാവപ്പെട്ട കറുത്തവർഗ്ഗക്കാർക്ക് നമ്മളേക്കാള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്, നമ്മള്‍ എല്ലാവരും ഒരുമിച്ച്‌ വംശീയതയ്‌ക്കെതിരെ പോരാടണം. സ്പെയിൻ, ജർമ്മനി, പോർച്ചുഗല്‍ എന്നിവ വംശീയ രാജ്യങ്ങളാണെന്നല്ല ഞാൻ പറയുന്നത്, പക്ഷേ എല്ലാ രാജ്യങ്ങളിലും വംശീയവാദികളുണ്ട്, നമ്മള്‍ ഒരുമിച്ച്‌ പോരാടുകയാണെങ്കില്‍, മറ്റ് കളിക്കാർക്കും ജനങ്ങള്‍ക്കും ഇത് അനുഭവിക്കേണ്ടി വരില്ല', വിനീഷ്യസ് പറഞ്ഞു.




ചാമ്പ്യൻസ് ലീഗില്‍ ഇനി ക്വാർട്ടർ പോരാട്ടങ്ങള്‍; റയലും ആഴ്സണലും ഇന്ന് കളിക്കളത്തില്‍

'ഞാൻ ഒരു മുസ്ലിമാണ്, അല്‍ഹംദുലില്ലാഹ്. എതിർ ടീമിനെ ഉദ്ദേശിച്ചാണെങ്കില്‍ പോലും മതത്തെ പരിഹസിക്കുന്നത് ശരിയല്ല. അത് തികഞ്ഞ അജ്ഞതയും വംശീതയുമാണെന്ന്. ഫുട്ബോള്‍ എന്നത് ആസ്വദിക്കാനുള്ളതാണ്,മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കാനുള്ളതല്ല.' ഇതായിരുന്നു സംഭവശേഷം യമാല്‍ തന്റെ സമൂഹമാധ്യമത്തിലൂടെ തുറന്നടിച്ച വരികള്‍. മത്സരം ആരംഭിക്കുന്നതിന് മുമ്പായി ദേശീയ ഗാനം ആലപിച്ച സമയത്തും ആരാധകർ കൂകിവിളികള്‍ നടത്തിയിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ കറ്റാലൻ പോലീസ് അന്വേഷണം നടത്തിവരുകയാണ്.

Content highlight: 'We are togrther'; Vinicius Junior supports Lamine Yamal

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter