Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകരെ പരിശോധിക്കാന്‍ എഐ; പുതിയ സംവിധാനവുമായി യുഎഇ

വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകരെ പരിശോധിക്കാന്‍ എഐ; പുതിയ സംവിധാനവുമായി യുഎഇ

Reporter 3 weeks ago

മെയ് മുതല്‍ യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകരെ പരിശോധിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് സേവനം പ്രയോജനപ്പെടുത്തുന്നു.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയും യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയവുമായി ചേര്‍ന്നാണ് പുതിയ പ്രഖ്യാപനം.

തൊഴില്‍ വിപണിയിലെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കഴിവ്, വിദ്യാഭ്യാസം, അനുഭവം, അറിവ് എന്നിവയുടെ അടിസ്ഥാനത്തില്‍ അപേക്ഷകരെ വിലയിരുത്തുന്നതിന് സ്മാര്‍ട്ട് അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കും.

മെയ് മാസത്തില്‍ ആരംഭിക്കുന്ന ഈ സംവിധാനം, നിയമന തീരുമാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ആധുനിക സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി തൊഴില്‍മേഖലയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും സഹായകമാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരമാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്.

Content Highlights: The United Arab Emirates has launched a new AI-based system to evaluate and screen work permit applications. The move is expected to improve processing speed, reduce errors, and make the labor approval system more efficient and secure.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter