Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വഴിയോരക്കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്; അബുദാബി നിവാസികള്‍ക്ക് കര്‍ശന മുന്നറിയിപ്പ്

വഴിയോരക്കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്; അബുദാബി നിവാസികള്‍ക്ക് കര്‍ശന മുന്നറിയിപ്പ്

Reporter 2 weeks ago

ബുദാബിയില്‍ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക വിപണികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി അധികൃതർ.

ഇത്തരം കച്ചവടക്കാരില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്ക് യാതൊരുവിധ ഗുണനിലവാര പരിശോധനയും ഉണ്ടാകാറില്ലെന്നും ഇത് വാങ്ങുന്നവരുടെ ആരോഗ്യത്തെപ്പോലും ദോഷകരമായി ബാധിച്ചേക്കാമെന്നും അബുദാബി സിറ്റി മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കുന്നു. അംഗീകൃതവും ലൈസൻസുള്ളതുമായ കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാൻ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.

നിയമവിരുദ്ധമായ ഇത്തരം വഴിയോരക്കച്ചവടം പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് മാത്രമല്ല, നഗരത്തിന്റെ ഭംഗിയെയും വ്യവസ്ഥാപിതമായ കാഴ്ചയെയും ഇത് മോശമായി ബാധിക്കുന്നുണ്ട്. ലൈസൻസില്ലാത്ത കച്ചവടക്കാരെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് മുൻസിപ്പാലിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയുടെ നിർദേശപ്രകാരം, ഇത്തരം ഇടങ്ങളില്‍ വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ കൃത്യമായ ആരോഗ്യ-നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാറില്ല. അതിനാല്‍ ഔദ്യോഗികമായി ലൈസൻസ് ഉള്ള മാളുകളില്‍ നിന്നും കടകളില്‍ നിന്നും മാത്രം സാധനങ്ങള്‍ വാങ്ങുക.

പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ തടയുന്നതില്‍ സമൂഹത്തിന് വലിയൊരു പങ്കുണ്ട്. സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഉത്പന്നങ്ങള്‍ മാത്രം വിപണിയില്‍ ഉറപ്പാക്കാൻ അനധികൃത കച്ചവടങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്. നഗരത്തില്‍ എവിടെയെങ്കിലും ഇത്തരം നിയമവിരുദ്ധമായ വഴിയോരക്കച്ചവടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അബുദാബി ഗവണ്‍മെന്റിന്റെ കോണ്‍ടാക്‌ട് സെന്റർ നമ്പറായ 800555 എന്ന നമ്പറില്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.





അതിനിടെ വഴിയോരക്കച്ചവടവും ലൈസൻസില്ലാത്ത വ്യാപാരങ്ങളും പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി അബുദാബി സിറ്റി മുൻസിപ്പാലിറ്റി ബുധനാഴ്ച വിപുലമായ ഒരു ബോധവത്ക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ അബുദാബിയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലകളിലും നേരിട്ടെത്തി ജനങ്ങളുമായി സംസാരിക്കുകയും ശരിയായ കച്ചവട രീതികളെക്കുറിച്ച്‌ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

Content Highlights: Abu Dhabi authorities have advised residents not to buy products from street vendors, warning about possible risks related to unregulated sales and product quality.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter