Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത... വിമാന നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച്‌ എമിറേറ്റ്‌സ്

വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത... വിമാന നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച്‌ എമിറേറ്റ്‌സ്

Reporter 2 weeks ago

ലോകത്തിലെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് യാത്രക്കാര്‍ക്കായി വിമാന നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. 16 നും 31 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രത്യക ഡിസ്‌കൗണ്ടുകളും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിക്കുക.

'STUDENT' എന്ന പ്രമോഷന്‍ കോഡ് ഉപയോഗിച്ച്‌ 2027 മാര്‍ച്ച്‌ 31 നുള്ളില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഈ ഡിസ്‌കൗണ്ട് ലഭിച്ചവര്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് സാധുവായ ഒരു വിദ്യാര്‍ഥി ഐഡി അല്ലെങ്കില്‍ സ്‌കൂള്‍ അധികൃതരുടെ കത്ത് ഹാജരാക്കണം. ഇക്കോണമി ക്ലാസില്‍ പത്ത് ശതമാനം വരെയും പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് നിരക്കുകളില്‍ അഞ്ച് ശതമാനം വരെയുമാണ് വിദ്യാര്‍ഥികള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക. യുഎസിലേക്കും കാനഡയിലേക്കുമുള്ള യാത്രകള്‍ക്ക് ഒഴികെ വിദ്യാര്‍ഥികള്‍ക്ക് പത്ത് കിലോഗ്രാം അധിക ബാഗേജ് അലവന്‍സും ഒരു അധിക ബാഗേജ് സൌകര്യവും ലഭിക്കും.




അപ്രതീക്ഷിത പ്രതിസന്ധിയിലാകുന്ന പ്രവാസികള്‍ക്ക് അഭയ കേന്ദ്രം; ദുബായിലെ അല്‍ അവീർ സെന്റർ

അടുത്തിടെ എമിറേറ്റ്‌സ് യാത്രാക്കാര്‍ക്ക് വെബ്‌സൈറ്റിലും ആപ്പ് പ്ലാറ്റ്‌ഫോമുകളിലും ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച്‌ പണമടയ്ക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. വിമാന ടിക്കറ്റുകള്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച്‌ ബുക്ക് ചെയ്യാന്‍ കഴിയും. ലൈസന്‍സുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനിയായ ക്രിപ്‌റ്റോ ഡോക്കോമുമായി എമിറേറ്റ്‌സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. emiretes.com ലും എമിറേറ്റ്‌സ് ആപ്പിലും ക്രിപ്‌റ്റോ.കോം അക്കൗണ്ട് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചെക്ക് ഔട്ടില്‍ ക്രിപ്‌റ്റോ.കോം പേ തെരഞ്ഞെടുക്കാം. ഇതിന് പിന്നാലെയാണ് എമിറേറ്റ്‌സ് വിദ്യാര്‍ഥികള്‍ക്കായി പുതിയ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചത്.

Cotent Highlight: Emirates has introduced special airfare discounts for students, offering reduced fares and additional travel benefits on selected bookings

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter