Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
What an Idea...! തലമൊട്ടയടിച്ചു, ആപ്പ് ചതിച്ചു; തൊഴിലുറപ്പ് തൊഴിലാളിയുടെ രക്ഷയ്‌ക്കെത്തി സഹപ്രവര്‍ത്തക

What an Idea...! തലമൊട്ടയടിച്ചു, ആപ്പ് ചതിച്ചു; തൊഴിലുറപ്പ് തൊഴിലാളിയുടെ രക്ഷയ്‌ക്കെത്തി സഹപ്രവര്‍ത്തക

Reporter 1 month ago

ഹൈദരാബാദ്: നിങ്ങളൊരു തൊഴിലാളിയാണെന്നിരിക്കട്ട. തലമൊട്ടയടിച്ച ശേഷം, നിങ്ങളുടെ മുഖം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ആപ്പില്‍ തിരിച്ചറിയാതെ വന്നു.

ഇതോടെ ഹാജര്‍ രേഖപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ല, എന്തുചെയ്യും?. ഈ അവസ്ഥയിലെത്തിയ തെലങ്കാന സ്വദേശി കണ്ടെത്തിയ പോംവഴി നമുക്ക് നോക്കാം.

തൊഴിലുറപ്പ് തൊഴിലാളിയായ ഇനുഗുര്‍ത്തി മണ്ഡലത്തിലെ കൊമാട്ടിപള്ളി ഗ്രാമത്തില്‍ നിന്നുള്ള ശ്രീനിവാസ് എന്ന തൊഴിലാളി
അടുത്തിടെയാണ് കൊണ്ടഗട്ട് ആഞ്ജനേയ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുകയും മതപരമായ ആചാരത്തിന്റെ ഭാഗമായി തന്റെ മുടി മൊട്ടയടിക്കുകയും ചെയ്തത്.

തല മൊട്ടയടിച്ചതിനാല്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ആപ്പില്‍ തന്റെ ഹാജര്‍ രേഖപ്പെടുത്താന്‍ ശ്രീനിവാസിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് സഹപ്രവർത്തക പറഞ്ഞ ഐഡിയ പരീക്ഷിച്ചത്. മറ്റൊരു സ്ത്രീ തൊഴിലാളിയുടെ മുടി വച്ച്‌ അതങ്ങ് അഡ്ജസ്റ്റ് ചെയ്തു. അതോടെ പ്രശ്‌നത്തിന് പരിഹാരമായി. വര്‍ക്ക്സൈറ്റ് സൂപ്പര്‍വൈസറാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ആപ്പ് ഉപയോഗിച്ച്‌ തൊഴിലാളിയുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആപ്പ് അദ്ദേഹത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ഇതോടെ സൈറ്റിലെ തൊഴിലാളികള്‍ ആശയക്കുഴപ്പത്തിലായി.




ഉത്തർപ്രദേശില്‍ നിർമാണത്തിലിരുന്ന പാലം തകർന്നു; ആറ് മരണം

തുടര്‍ന്നാണ് തൊഴിലിടത്തെ ഒരു വനിതാ തൊഴിലാളി പരിഹാരവുമായി എത്തിയത്. ശ്രീനിവാസിന്റെ മൊട്ടയടിച്ച തലയില്‍ അവര്‍ തന്റെ മുടി വച്ചു. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം ശ്രീനിവാസിനെ തിരിച്ചറിയുകയും ഹാജര്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം രസകരമാണെങ്കിലും സാങ്കേതികവിദ്യയിലെ പോരായ്മകളെയും ചര്‍ച്ചയാവുന്നുണ്ട്.

Content Highlights: A Telangana MGNREGA worker with a freshly shaved head was not recognised by the attendance app

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter