മാങ്കോസ്റ്റീൻ, 'പഴങ്ങളുടെ രാജ്ഞി' എന്ന് അറിയപ്പെടുന്ന ഫലം. വിപണിയില്‍ ചെല്ലുമ്പോള്‍ രൂപഭംഗികൊണ്ട് നമ്മെ ആകർഷിക്കുന്ന ഒന്ന്.
പുറമെ കട്ടിയുള്ള തവിട്ടുനിറത്തിലോ കടും പർപ്പിള്‍ നിറത്തിലോ ഉള്ള തോട്, ഉള്ളിലാകട്ടെ പഞ്ഞിപോലെയുള്ള വെളുത്ത കുറച്ചു ചുളകള്‍. ഈ കളർ കോമ്പിനേഷൻ ആണ് മാങ്കോസ്റ്റീന്റെ പ്രധാന ആകർഷണം.
ഒരു തവണ ഇതിന്റെ മധുരവും നേരിയ പുളിയും കലർന്ന രുചി അറിഞ്ഞവർ വീണ്ടും ഇത് വാങ്ങാൻ ആഗ്രഹിക്കും. എന്നാല്‍ വിപണിയിലെ ഇതിന്റെ ഉയർന്ന വില കണ്ട് പലരും വാങ്ങാൻ മടിച്ച് പിൻവലിയുകയാണ് പതിവ്. പക്ഷെ ഈ ഫലത്തിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞാല്‍ വില നോക്കാതെ ആരും വാങ്ങിച്ചുപോകും.
Mangosteen treeരുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലായതുകൊണ്ടാണ് മാങ്കോസ്റ്റീനെ 'പഴങ്ങളുടെ രാജ്ഞി' (Queen of Fruits) എന്ന് വിളിക്കുന്നത്. വില കുറച്ചധികമാണെങ്കിലും നമ്മുടെ ശരീരത്തിന് ഇത് നല്‍കുന്ന ഗുണങ്ങള്‍ അത്രത്തോളം വലുതാണ്. എങ്കില്‍ ആ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് നോക്കിയാലോ?
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
വിറ്റാമിൻ സി, ഫൈബർ (നാരുകള്‍) എന്നിവ മാങ്കോസ്റ്റീനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയും രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രമേഹ നിയന്ത്രണം
നല്ല മധുരമുള്ള പഴമാണെങ്കിലും, മാങ്കോസ്റ്റീന് ഇൻസുലിൻ പ്രതിരോധം (Insulin resistance) കുറയ്ക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ പ്രമേഹമുള്ളവർക്കും ഇത് പരിമിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
Mangosteen in Basketയൗവനം നിലനിർത്തണോ?
ചർമ്മ സംരക്ഷണത്തിന് മാങ്കോസ്റ്റീൻ മികച്ചതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന 'സാന്തോണുകള്‍' (Xanthones) എന്ന ആന്റി-ഓക്സിഡന്റുകള്‍ ചർമ്മത്തിലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ ചുളിവുകള്‍ മാറ്റാനും ചർമ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.
ദഹനപ്രക്രിയ സുഗമമാക്കും
മാങ്കോസ്റ്റീനില്‍ നാരുകള്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കും. കൂടാതെ അമിത വിശപ്പ് നിയന്ത്രിക്കാനും മാങ്കോസ്റ്റീൻ ഏറെ ഉത്തമമാണ്.
ഇത്രയും ഗുണഗണങ്ങളുള്ള മാങ്കോസ്റ്റീനെ ഇനി വിലയുടെ പേരില്‍ മാറ്റി നിർത്തണോ?
Content Highlight: Mangosteen, commonly known as the queen of fruits, boosts immunity, manages diabetes, and delays aging.

