Dailyhunt
'യുദ്ധത്താല്‍ തകര്‍ന്ന ലോകത്തേക്ക് ഈസ്റ്റര്‍ ഐക്യവും സമാധാനവും കൊണ്ടുവരട്ടെ' - ലിയോ മാര്‍പ്പാപ്പ

'യുദ്ധത്താല്‍ തകര്‍ന്ന ലോകത്തേക്ക് ഈസ്റ്റര്‍ ഐക്യവും സമാധാനവും കൊണ്ടുവരട്ടെ' - ലിയോ മാര്‍പ്പാപ്പ

Reporter 3 weeks ago

ത്തിക്കാൻ സിറ്റി: യുദ്ധം നാശം വിതച്ച ലോകത്തേക്ക് ഈ ഉയർത്തേഴുന്നേല്‍പ്പ് ഐക്യവും സമാധാനവും പ്രദാനംചെയ്യട്ടേയെന്ന് ലിയോ XIV മാർപ്പാപ്പ.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന കുർബാനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മഗ്ദലന മറിയവും മറ്റ് സ്ത്രീകളും യേശുവിന്റെ ശിഷ്യന്മാരോട് അദ്ദേഹം ഉയർത്തെഴുന്നേറ്റുവെന്ന് അറിയിക്കാൻ പുറപ്പെട്ടത് പോലെ ഇന്ന് രാത്രി ബസിലിക്കയില്‍ നിന്നും നല്ല വാർത്തയുമായി മടങ്ങാനാണ് നമ്മളും ആഗ്രഹിക്കേണ്ടത്. അവനോടൊപ്പം ഉയർത്തെഴുന്നേറ്റ് അവന്റെ ശക്തിയിലൂടെ നമുക്കും സമാധാനവും ഐക്യവും നിറഞ്ഞൊരു പുതിയലോകത്തെ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.




ഹോർമൂസിന് പിന്നാലെ ബാബ് അല്‍ മന്ദബ് കടലിടുക്കിനെ ലക്ഷ്യമിട്ട് ഇറാൻ; ഉപരോധം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്

വലിയൊരു പ്രതിബന്ധം ദൈവത്തില്‍ നിന്നും മനുഷ്യനെ മറയ്ക്കുകയും അകറ്റുകയും ചെയ്യുന്നു. നമുക്കുള്ളിലെ അദ്ദേഹത്തിന്റെ പ്രതീക്ഷയുടെ വചനങ്ങളെ ഇല്ലാതാക്കാനാണ് അത് ശ്രമിക്കുന്നത്. യേശുവിന്റെ കല്ലറ അടയ്ക്കാൻ ഉപയോഗിച്ച കല്ലിനോടാണ് അദ്ദേഹം അതിനെ ഉപമിച്ചത്.

ഒരിക്കലും ചലിപ്പിക്കാൻ കഴിയില്ലെന്ന് കരുതുന്ന ഇത്തരം പാപത്തിന്റെ കല്ലുകള്‍ ഇന്നുമുണ്ട്. ചിലരുടെ ഹൃദയം ഭാരത്താല്‍ നിറഞ്ഞിരിക്കും. അത് അവിശ്വാസം, ഭയം, സ്വാർത്ഥത, നീരസം എന്നിവയാണ്. ഇത്തരം ആന്തരിക പോരാട്ടങ്ങളില്‍ നിന്നും ഉടലെടുക്കുന്ന യുദ്ധം, അനീതി, ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഒറ്റപ്പെടല്‍ എന്നിവയിലൂടെ നമുക്കിടയിലുള്ള ബന്ധങ്ങള്‍ ഇല്ലാതാകുന്നു. എന്നാല്‍ ഇവ കൊണ്ടൊന്നും തളരാൻ നമ്മെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.




'48 മണിക്കൂറിനുളളില്‍ ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനെ നരകതുല്യമാക്കും'; ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്

ഒപ്പം ലോകമെമ്പാടും എല്ലായിടത്തും എപ്പോഴും ഈസ്റ്റർ സമ്മാനങ്ങളായ ഐക്യവും സമാധാനവും വളരാനും അഭിവൃദ്ധിപ്പെടാനും പ്രതിജ്ഞാബദ്ധരാകാൻ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Content Highlights: Pope Leo XIV delivers a strong message advocating peace and global harmony

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter