ഹോം
2020-21 സാമ്ബത്തിക വര്‍ഷത്തില്‍, 2020 ഒക്ടോബര്‍ മാസം വരെയുള്ള കാലയളവിലെ കേന്ദ്രസര്‍ക്കാരിന്റെ വരവുചെലവുകണക്കുകളുടെ പ്രതിമാസ അവലോകനം

2020 ഒക്ടോബര്‍ മാസം വരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിമാസ വരവുചെലവുകണക്കുകളുടെ പ്രധാന വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
2020 ഒക്ടോബര്‍ വരെ ഇന്ത്യാ ഗവണ്മെന്റിന് 7,08,300 കോടി രൂപ ലഭിച്ചു. (2020-21 സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 31.54 ശതമാനമാണ് വരവായി ലഭിച്ചത്).
ഈ കാലയളവില്‍ 2,97,174 കോടി രൂപ നികുതി വിഹിതം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 69,697 കോടി കുറവാണ്.
ഇന്ത്യാ ഗവണ്മെന്റിന്റെ മൊത്തം ചെലവ് 16,61,454 കോടി രൂപയാണ് (2020-21 ലെ അനുബന്ധ ബജറ്റ് എസ്റ്റിമേറ്റിന്റെ 54.61%). അതില്‍ 14,64,099 കോടി റവന്യൂ അക്കൗണ്ടിലും, 1,97,355 കോടി രൂപ ക്യാപിറ്റല്‍ അക്കൗണ്ടിലുമാണ്.
മൊത്തം റവന്യൂ ചെലവില്‍ 3,33,456 കോടി രൂപ പലിശയടച്ചതും, 1,85,400 കോടി രൂപ പ്രധാന സബ്സിഡികള്‍ നല്‍കിയതുമാണ്.