Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഏഷ്യൻ ഗെയിംസ് ഉദ്ഘാടനത്തില്‍ ഇന്ത്യൻ പതാകയേന്താൻ പവൻ സെഹ്‌രാവത്ത്

ഏഷ്യൻ ഗെയിംസ് ഉദ്ഘാടനത്തില്‍ ഇന്ത്യൻ പതാകയേന്താൻ പവൻ സെഹ്‌രാവത്ത്

Samadarsi 1 hr ago

നാഗോയ, 2026 സെപ്റ്റംബർ 19 -

ച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്താൻ കബഡി താരം പവൻ സെഹ്‌രാവത്ത് എത്തും.

ഷോട്ട്പുട്ട് താരം തജീന്ദർപാല്‍ സിങ് തൂറിന് പകരമാണ് പവനെ തിരഞ്ഞെടുത്തത്. ഷൂട്ടിങ് താരം മനു ഭാക്കറിനൊപ്പമാണ് പവൻ ഇന്ത്യൻ സംഘത്തെ നയിക്കുക. ശനിയാഴ്ച വൈകിട്ട് നാഗോയയിലെ പലോമ മിസുഹോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്.

സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് തജീന്ദർപാല്‍ സിങ് തൂറിന് പതാകവാഹകനാകാൻ കഴിയാത്തതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെയാണ് പവൻ സെഹ്‌രാവത്തിന് ചുമതല നല്‍കിയത്. അതേസമയം, ഇന്ത്യൻ അത്‌ലറ്റിക്‌സ് സംഘം സെപ്റ്റംബർ 13 മുതല്‍ ടോക്കിയോയ്ക്ക് സമീപമുള്ള സുകുബ സർവകലാശാലയില്‍ പരിശീലന ക്യാമ്പിലാണ്. തിങ്കളാഴ്ചയാണ് സംഘം നാഗോയയിലെത്തുക.

കബഡിയില്‍ ഇന്ത്യയുടെ പ്രധാന താരം

കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ സ്വർണം നേടിയ ഇന്ത്യൻ പുരുഷ കബഡി ടീമില്‍ പവൻ അംഗമായിരുന്നു. അന്ന് ടീമിനെ നയിച്ചതും പവനാണ്. 2023ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. അതേ വർഷം അർജുന അവാർഡും ലഭിച്ചു. ഇത്തവണ ഇന്ത്യൻ പുരുഷ കബഡി ടീമിന്റെ ക്യാപ്റ്റൻ സുനില്‍ കുമാറാണ്.

ഇന്ന് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം

സെപ്റ്റംബർ 19 മുതല്‍ ഒക്ടോബർ നാല് വരെയാണ് ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ്. ഉദ്ഘാടനച്ചടങ്ങോടെ ഗെയിംസിന് ഔദ്യോഗിക തുടക്കമാകും. കഴിഞ്ഞ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ 28 സ്വർണമടക്കം റെക്കോർഡ് 107 മെഡലുകളാണ് നേടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi