Dailyhunt

എസ്ഡിപിഐ പിന്തുണയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

Samadarsi 2 weeks ago

തിരുവനന്തപുരം: . മതേതരജനാധിപത്യ മുന്നണിയുടെ വിജയത്തിനാണ് എസ്ഡിപിഐ പിന്തുണ നല്‍കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

എല്‍ഡിഎഫ് നേതാക്കള്‍ എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല.എസ്ഡിപിഐ പിന്തുണയെ സംബന്ധിച്ചുളള വിശദീകരണത്തിലാണ്രി ഗോവിന്ദൻ ഇങ്ങനെ പറഞ്ഞത്.

അത് വേണ്ടെന്നു പറയാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ലെ

ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നാണ് അവർ പറയുന്നത്. അത് വേണ്ടെന്നു പറയാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം ഇടപെട്ടിട്ടാണ് എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിപ്പിച്ചത്. അവിടെ ബിജെപി ജയിക്കാതിരിക്കാനാണെന്നാണ് പറയുന്നത്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

വി.ഡി.സതീശന്‍റെ നിലപാട് അവസരവാദമാണ്.

എസ്ഡിപിഐ വോട്ടുവേണ്ടന്ന വി.ഡി.സതീശന്‍റെ നിലപാട് അവസരവാദമാണ്. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർഥി എസ്ഡിപിഐ പിന്തുണ വാങ്ങുമെന്ന് പറഞ്ഞില്ലേ. പിന്നെ വോട്ടുവേണ്ടെന്ന് വി.ഡി.സതീശൻ അസംബന്ധം പറയുകയാണ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi