Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനിലെ വിവാഹച്ചടങ്ങില്‍ അമേരിക്കൻ ആക്രമണം; അഞ്ച് മരണം, ദൃശ്യങ്ങള്‍ പുറത്ത്

ഇറാനിലെ വിവാഹച്ചടങ്ങില്‍ അമേരിക്കൻ ആക്രമണം; അഞ്ച് മരണം, ദൃശ്യങ്ങള്‍ പുറത്ത്

Samadarsi 1 week ago

സിറിക്, 2026 സെപ്റ്റംബർ 2 -

വിവാഹച്ചടങ്ങിനിടെ ഉഗ്രസ്ഫോടനം

റാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിറിക് കൗണ്ടിയില്‍ വിവാഹച്ചടങ്ങ് നടന്ന വീട്ടില്‍ അമേരിക്കൻ ആക്രമണമുണ്ടായി.

2026 സെപ്റ്റംബർ ഒന്നിനുണ്ടായ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു. ഇവരില്‍ അമ്പതുപേർ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.

സ്ഫോടനനിമിഷവും തകർന്ന വീടും ദൃശ്യങ്ങളില്‍

വിവാഹച്ചടങ്ങിനിടെ വീടിനുസമീപം ഉഗ്രസ്ഫോടനം ഉണ്ടാകുന്ന നിമിഷമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിനുശേഷം വീടിന്റെ ചുമരുകളും ജനലുകളും തകർന്നുകിടക്കുന്നതും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതും കാണാം. പരിക്കേറ്റവരെ സമീപത്തെ മിനാബ് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില സ്ഥിരമാണെന്നാണ് സിറിക് ഗവർണർ അറിയിച്ചത്.

ഹോർമുസ് സംഘർഷത്തിനിടെ വീണ്ടും അമേരിക്കൻ ആക്രമണം

ഹോർമുസ് കടലിടുക്കിലെ കപ്പലുകള്‍ക്കെതിരായ ഇറാന്റെ ആക്രമണശ്രമങ്ങള്‍ക്ക് മറുപടിയായി സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ചെന്നാണ് അമേരിക്കയുടെ വിശദീകരണം. വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍, റഡാറുകള്‍, സമുദ്ര ആസ്തികള്‍, കുഴിബോംബ് സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ആക്രമിച്ചതായി യുഎസ് സൈന്യം അറിയിച്ചു. വിവാഹവീട്ടിലെ ആക്രമണത്തെക്കുറിച്ച്‌ അമേരിക്ക പ്രത്യേകമായി പ്രതികരിച്ചിട്ടില്ല. ആക്രമണങ്ങള്‍ക്ക് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi