Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളവും ഇനി തത്സമയം എഴുത്താകും; മെറ്റയുടെ പുതിയ AI മോഡല്‍

മലയാളവും ഇനി തത്സമയം എഴുത്താകും; മെറ്റയുടെ പുതിയ AI മോഡല്‍

Samadarsi 3 days ago

ന്യൂഡല്‍ഹി, 2026 സെപ്റ്റംബർ 2 -

ലയാളം ഉള്‍പ്പെടെ അഞ്ച് ഇന്ത്യൻ ഭാഷകള്‍ പിന്തുണയ്ക്കുന്ന പുതിയ സ്പീച്ച്‌-ടു-ടെക്സ്റ്റ് AI മോഡല്‍ അവതരിപ്പിച്ച്‌ മെറ്റ.

Muse Voice Transcribe എന്ന മോഡല്‍ സംസാരിക്കുന്നതിനൊപ്പം തന്നെ ശബ്ദം എഴുത്താക്കി മാറ്റും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവയുള്‍പ്പെടെ 70ലധികം ഭാഷകളിലാണ് മോഡലിന് പരിശീലനം നല്‍കിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നിനാണ് മെറ്റ പുതിയ സംവിധാനം പ്രഖ്യാപിച്ചത്. Meta Superintelligence Labs പുറത്തിറക്കുന്ന ആദ്യ റിയല്‍-ടൈം ഓഡിയോ പെർസെപ്ഷൻ മോഡലാണിത്.

ഭാഷ മാറിയാലും തിരിച്ചറിയും

സംസാരത്തിനിടെ ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിയാലും Muse Voice Transcribe-ന് അത് തിരിച്ചറിയാനാകുമെന്ന് മെറ്റ പറയുന്നു. ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷകള്‍ കലർത്തി സംസാരിക്കുന്ന ഇന്ത്യക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടാം. സംസാരിക്കുന്നതിനൊപ്പം വാക്കുകള്‍ എഴുത്തായി ലഭിക്കുന്ന ‘സ്ട്രീമിങ് ട്രാൻസ്ക്രിപ്ഷൻ’ സംവിധാനമാണ് ഉപയോഗിക്കുന്നത്. 20ലധികം ആളുകള്‍ സംസാരിക്കുന്ന റെക്കോർഡിങ്ങില്‍ ഓരോരുത്തരുടെയും ശബ്ദം വേർതിരിച്ചറിയാനും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള ഓഡിയോ കൈകാര്യം ചെയ്യാനും കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആയിരം മിനിറ്റിന് മൂന്ന് ഡോളർ

Muse Voice Transcribe ഇപ്പോള്‍ Meta Model API വഴി ലഭ്യമാണ്. ആയിരം മിനിറ്റ് ഓഡിയോ ട്രാൻസ്ക്രൈബ് ചെയ്യാൻ മൂന്ന് ഡോളറാണ് നിരക്ക്. മണിക്കൂറിന് ഏകദേശം 0.18 ഡോളർ വരും. Meta AI for Mac, Muse Code എന്നിവയിലെ ഡിക്റ്റേഷനിലും മോഡല്‍ ഉപയോഗിക്കുന്നുണ്ട്. പരിശീലനം ലഭിച്ച 70ലധികം ഭാഷകളില്‍ 25 ഭാഷകളാണ് ലോഞ്ച് സമയത്ത് സാധൂകരിച്ചിരിക്കുന്നത്. വോയ്സ് അസിസ്റ്റന്റുകള്‍, ഡിക്റ്റേഷൻ, കോഡിങ്, തത്സമയ ട്രാൻസ്ക്രിപ്ഷൻ തുടങ്ങിയ മേഖലകളില്‍ പുതിയ മോഡല്‍ ഉപയോഗിക്കാനാകുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samadarsi