തിരുവനന്തപുരം, 2026 ഓഗസ്റ്റ് 30 -
മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിന്റെ വീഡിയോ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ്.
ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനാണ് പരിശോധന. വീഡിയോയിലുള്ള ശബ്ദം ചേന്തി അനിലിന്റേതാണോ എന്ന് പരിശോധിക്കാൻ അനിലിന്റെ ശബ്ദസാമ്പിളും ശേഖരിക്കും.
ശബ്ദവും ശാസ്ത്രീയ പരിശോധനയില്‍
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന കുറ്റവും ചേന്തി അനിലിനെതിരെ ചുമത്തിയിട്ടുണ്ട്. അനിലിനെ കസ്റ്റഡിയില്‍ വാങ്ങേണ്ടതില്ലെന്നാണ് പൊലീസിന്റെ നിലപാട്. ജയിലിലെത്തി ശബ്ദസാമ്പിള്‍ ശേഖരിച്ചാല്‍ മതിയെന്നും മറ്റ് തെളിവെടുപ്പുകള്‍ ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചു.
14 ദിവസത്തേക്ക് റിമാൻഡില്‍
കഴിഞ്ഞ ദിവസം അറസ്റ്റിലായ ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, യാത്ര തടയല്‍ എന്നീ വകുപ്പുകളിലാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. അതേസമയം, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും ശ്രീനാരായണ ഗുരു ജയന്തി പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു എന്നുമാണ് അനിലിന്റെ വാദം.
പാർട്ടിയില്‍നിന്നും പുറത്ത്
സംഭവത്തിന് പിന്നാലെ ചേന്തി അനിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി നിർദേശപ്രകാരമാണ് നടപടി. വെള്ളിയാഴ്ച വൈകിട്ട് ഉള്ളൂരിന് സമീപം ചേന്തിയില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് മാർഗതടസം ഉണ്ടായത്.

